24 മണിക്കൂറിനുള്ളിൽ 93,337 പേര്‍ക്ക് രോഗബാധ; രാജ്യത്ത് കോവിഡ് ബാധിതർ 53 ലക്ഷം കടന്നു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 53,08,014 ആയി. ഇന്നലെ മാത്രം 93,337 പേരാണ് രോഗബാധിതരായത്.  24 മണിക്കൂറിനുള്ളിൽ 1247 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണം 85619 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 79.28 ശതമാനമായി.

അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി 65 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം രണ്ട് ലക്ഷത്തി എൺപത്തിനായിരത്തിലേറെ പേർക്കാണ് രോഗം ബാധിച്ചത്. ഇന്ത്യയിലാണ് ഏറ്റവും അധികം പേർക്ക് രോഗബാധ. ഇന്നലെ 4,917 പേർ കൂടി മരിച്ചതോടെ, ആകെ മരണം 955000 പിന്നിട്ടു. അമേരിക്കയിൽ നാൽപ്പതിനായിരം പേർക്കും ബ്രസീലിൽ പതിനായിരത്തോളം പേർക്കും 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു

ഇന്നലെ വരെ രാജ്യത്ത്  6,24, 54, 254 പേരുടെ സ്രവ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,81,911 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.

Latest Stories

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് അതിക്രമം; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ പൊലീസിന് പരാതി നല്‍കി ആം ആദ്മി എംപി സ്വാതി മലിവാള്‍

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി