ചാരപ്രവർത്തിയുടെ കാര്യത്തിൽ കോൺഗ്രസ് 'ജെയിംസ് ബോണ്ട്' ആയിരുന്നു: കേന്ദ്ര മന്ത്രി

പെഗാസസ് ഫോൺ ചോർത്തൽ ആരോപണങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിഷേധിച്ച കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി. അധികാരത്തിലായിരുന്നപ്പോൾ കോൺഗ്രസ് പാർട്ടി ചാരവൃത്തിയുടെ കാര്യത്തിൽ ജെയിംസ് ബോണ്ടായിരുന്നു എന്നും ഇപ്പോൾ പാർലമെന്റിന്റെ സമയം വെറുതെ കളയാൻ വ്യാജവും കെട്ടിച്ചമച്ചതുമായ പ്രശ്നങ്ങൾ ഉന്നയിക്കുകയാണെന്നും മുഖ്താർ അബ്ബാസ് നഖ്‌വി ഞായറാഴ്ച ആരോപിച്ചു.

യുപിഎ കാലത്ത്, അവരുടെ സർക്കാർ തന്നെ ചാരവൃത്തി നടത്തിയെന്ന് അവരുടെ സ്വന്തം ധനമന്ത്രി ആരോപിച്ചിരുന്നു മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. നിലവിലെ ആരോപണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെങ്കിലും ഇപ്പോൾ പോലും ആ അന്തരീക്ഷം സൃഷ്ടിക്കാൻ അവർ ആഗ്രഹിക്കുന്നു എന്ന് മന്ത്രി പറഞ്ഞു.

കോൺഗ്രസും മറ്റ് ചില പ്രതിപക്ഷ പാർട്ടികളും ആരോപണം ഉന്നയിച്ച്‌ വെറുതെ ആക്രോശിക്കുക എന്ന നയത്തോടെ പ്രവർത്തിക്കുകയാണെന്നും രാജ്യസഭ ഉപനേതാവായ മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു.

ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള പ്രതിസന്ധി മാറി ലോക്സഭയും രാജ്യസഭയും സുഗമമായി പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന പ്രതീക്ഷയും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി പ്രകടിപ്പിച്ചു.

ജൂലൈ 19 ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചതിന് ശേഷം പെഗാസസ്, കർഷകരുടെ പ്രശ്നങ്ങൾ എന്നിവയിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം തുടരുന്നതിനിടയിൽ, ചില ബില്ലുകൾ പാസാക്കുന്നത് ഒഴികെയുള്ള കാര്യമായ ഒരു നടപടിയും ലോക്‌സഭയിലും രാജ്യസഭയിലും നടന്നിട്ടില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ