മോദി സര്‍ക്കാറിന്റെ എല്ലാ തരത്തിലുമുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിയും; വഖഫ് നിയമഭേദഗതിയുടെ സാധുത ചോദ്യം ചെയ്യും; നിലപാട് വ്യക്തമാക്കി ജയറാം രമേശ്

കേന്ദ്ര സര്‍ക്കാര്‍ ഇരുസഭകളിലും പാസാക്കിയ വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്. നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്താണ് കോടതിയെ സമീപിക്കുകയെന്ന് നേതാക്കള്‍ പറഞ്ഞു.

മോദി സര്‍ക്കാറിന്റെ എല്ലാ തരത്തിലുമുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും ജയ്‌റാം രമേശ് പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലോക്‌സഭ കഴിഞ്ഞ ദിവസം പാസാക്കിയ വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും കടന്നിരുന്നു. 11 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ബില്‍ പാസാക്കിയത്.

2005ലെ വിവാരാവകാശ നിയമ ഭേദഗതി ( 2019), തിരഞ്ഞെടുപ്പ് ചട്ട ഭേദഗതി (2024) ഉള്‍പ്പെടെ പണ്ടു മുതലുള്ള നിയമങ്ങള്‍ എന്‍ഡിഎ സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. പൗരത്വ നിയമഭേദഗതിയടക്കം എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജികള്‍ ഇപ്പോഴും കോടതിയുടെ പരിഗണിയിലാണെന്നും ജയറാം രമേശ് ട്വീറ്റിലൂടെ വ്യക്തമാക്കി.

അതേസമയം, വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ തമിഴ് സര്‍ക്കാര്‍ നിയമോപദേശം തേടി. ഇതിനിടെ നിയമത്തെ ചോദ്യം ചെയ്ത് ഡിഎംകെയും മുസ്ലിം ലീഗും അടുത്ത ആഴ്ച സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. ഭരണഘടന വിദഗ്ധരില്‍ നിന്ന് ലഭിക്കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തമിഴ്നാട് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുക.

തമിഴ്നാട് നിയമസഭയിലെ ബിജെപി ഇതര അംഗങ്ങള്‍ വഖഫ് നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തിനെ പിന്തുണച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ നിയമത്തിനെതിരേ സുപ്രീംകോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നത്.

വഖഫ് നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ രാജ്യസഭാ അംഗവും അഭിഭാഷകനുമായ ഹാരിസ് ബീരാനെയാണ് കേസ് നടത്തിപ്പിന്റെ ഏകോപനത്തിന് ലീഗ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മുസ്ലിം ലീഗ് അടുത്ത ആഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ ആണ് സാധ്യത.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി