കോൺഗ്രസ് എംഎൽഎ സച്ചിൻ ബിർള ബിജെപിയിൽ; മധ്യപ്രദേശിൽ വിയർത്ത് കോൺഗ്രസ് നേതൃത്വം

മധ്യപ്രദേശിൽ കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ് നേതൃത്വം. സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎയായ സച്ചിൻ ബിർള ബിജെപിയിൽ ചേർന്നു. ഭോപ്പാലിലെ സംസ്ഥാന ഓഫീസിൽ വച്ചാണ് സച്ചിൻ ബിജെപി അംഗത്വം സ്വീകരിച്ചത്.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, സംസ്ഥാന പ്രസിഡന്റ് വി.ഡി ശർമ്മ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സച്ചിന്റെ പാർട്ടി പ്രവേശനം. ഖാർഗോൺ ജില്ലയിലെ ബർവ അസംബ്ലിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് സച്ചിൻ ബിർള. 2021 ഒക്ടോബറിൽ സച്ചിൻ കൂറുമാറിയെങ്കിലും, സ്വയം നിയമസഭാംഗത്വം രാജിവച്ചിരുന്നില്ല.

സച്ചിനെ പുറത്താക്കാൻ കോൺഗ്രസ് നേതൃത്വവും മുൻകയ്യെടുത്തില്ല. പാർട്ടിയിലേക്ക് സച്ചിൻ മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങളും നിലനിന്നിരുന്നു. എന്നാൽ അതിനിടെയാണ് എംഎൽഎയുടെ ബിജെപി പ്രവേശനം. രണ്ട് വർഷമായി താൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും, ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചത് ഇന്നാണെന്നും സച്ചിൻ ബിർള പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് ടിക്കറ്റ് നൽകണോ വേണ്ടയോ എന്നത് പാർട്ടിയുടെ തീരുമാനമാണെന്നായരുന്നു സച്ചിൻരെ മറുപടി. ഭാവിയിൽ പാർട്ടി തരുന്ന ഏത് ഉത്തരവാദിത്തവും ജോലിയും താൻ ചെയ്യുമെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുർജാർ വോട്ടർമാരുടെയും മറ്റ് പിന്നാക്ക സമുദായങ്ങളുടെയും പിന്തുണ മൂലമാണ് സച്ചിൻ ബിർള ബർവാഹ സീറ്റിൽ വിജയിച്ചത്. ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥി ഹിതേന്ദ്ര സിംഗ് സോളങ്കിയെയാണ് സച്ചിൻ അന്ന് പരാജയപ്പെടുത്തിയത്. 30,000-ത്തിലധികം വോട്ടുകൾക്കായിരുന്നു വിജയം.

Latest Stories

'അധികാരത്തില്‍ ഒരേ ഒരു രാജാവ്'; റഷ്യന്‍ പ്രസിഡന്റ് പദത്തില്‍ അഞ്ചാംവട്ടം; ചരിത്രമെഴുതി ആന്‍ഡ്രൂസ് സിംഹാസന ഹാളില്‍ പുടിന്റെ സത്യപ്രതിജ്ഞ

സഞ്ജുവിനെതിരെ ഏത് കൊമ്പൻ പന്തെറിഞ്ഞാലും അവനെ ആ ചെക്കൻ അടിച്ചോടിക്കും, ഇന്നലെ പാവം ഖലീലിന് കിട്ടിയത് വമ്പൻ പണിയായിരുന്നു; മത്സരത്തിലെ മനോഹര മുഹൂർത്തം വിവരിച്ച് ഇർഫാൻ പത്താൻ

കോളിവുഡില്‍ ഹൊറര്‍ ട്രെന്‍ഡ്, തമിഴകത്തെ വരള്‍ച്ച മാറുന്നു; 'അരണ്‍മനൈ 4'ന് ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട്

ഐപിഎല്‍ 2024: ചെക്കന്‍ സ്‌കെച്ച് ചെയ്തിട്ടുണ്ട്, ഇതിനുള്ള മറുപടി പലിശ സഹിതം കൊടുക്കും, അതാണ് മലയാളികളുടെ ശീലവും

ഹനുമാന്റെ അടുത്ത സുഹൃത്താണ്; ഭൂമി തര്‍ക്കത്തില്‍ ഹനുമാനെ കക്ഷി ചേര്‍ത്ത് യുവാവ്; ഒരു ലക്ഷം പിഴയിട്ട് ഹൈക്കോടതി

IPL 2024: കോഹ്‌ലിയും രോഹിതും അല്ല, അവനാണ് എന്റെ പ്രിയ ഇന്ത്യൻ താരം: പാറ്റ് കമ്മിൻസ്

തിരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് കെ.സുരേന്ദ്രന്‍; കേരളത്തില്‍ നടന്നത് ശക്തമായ ത്രികോണ മത്സരമെന്ന് ജാവദേക്കര്‍

ആ ഒറ്റക്കാര്യം കൂടി അനുകൂലമായാൽ സഞ്ജുവിനെ പൂട്ടാൻ ഇനി ഒരുത്തനും പറ്റില്ല, അവനാണ് ഈ സീസണിലെ മാസ്റ്റർ ബ്ലാസ്റ്റർ: മാത്യു ഹെയ്ഡൻ

ലൈംഗിക പീഡന പരാതി; ബ്ലൂകോര്‍ണര്‍ നോട്ടീസ് ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണ മടങ്ങിയെത്തുക തിരഞ്ഞെടുപ്പിന് ശേഷം

ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!