ബിജെപി ക്രൈസ്തവ വിരുദ്ധ പ്രസ്ഥാനം; പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാനില്ലെന്ന് മിസോറം മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം വേദി പങ്കിടാനില്ലെന്ന് മിസോറം മുഖ്യമന്ത്രി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം 30ന് മോദി സംസ്ഥാനത്ത് എത്താനിരിക്കെയാണ് സോറാം തംഗ നിലപാട് വ്യക്തമാക്കിയത്. ബിജെപി ക്രൈസ്തവ വിരുദ്ധ പ്രസ്ഥാനമാണ്.

മിസോറത്തിലെ ജനങ്ങള്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്. മണിപ്പൂരില്‍ നുറുകണക്കിന് പള്ളികളാണ് അഗ്‌നിക്കിരയാക്കിയത്. മിസോറത്തിലെ മൊത്തം ജനങ്ങളും അത്തരം ആശയത്തിനെതിരാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ ബിജെപിയോടുള്ള അനുകൂല നിലപാട് തന്റെ പാര്‍ട്ടിക്ക് വലിയ മൈനസ് പോയിന്റായി മാറുമെന്നും പറഞ്ഞു. ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ നഗരമായ മാമിത് ടൗണിലാണ് പ്രധാനമന്ത്രി എത്തുന്നത്. മ്യാന്‍മര്‍, ബംഗ്ലാദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് അഭയം നല്‍കുമ്പോള്‍ മാത്രമാണ് മിസോറാം സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പാത പിന്തുടരുന്നത്. മുന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് മുന്‍ കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സഹായിക്കുകയും സ്വാതന്ത്ര്യം നേടുന്നതിന് അവര്‍ക്ക് ആയുധം നല്‍കുകയും ചെയ്തു.

മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഞങ്ങള്‍ ആയുധം നല്‍കുന്നില്ല, എന്നാല്‍ മാനുഷിക കാരണങ്ങളാല്‍ ഞങ്ങള്‍ അവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും നല്‍കുന്നുണ്ടെന്നും അദേഹം വെളിപ്പെടുത്തി. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്നും അതിലൂടെ ജനങ്ങള്‍ക്ക് സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡിഎയിലെ സഖ്യകക്ഷിയാണ് നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഇഡിഎ). ആ പാര്‍ട്ടിയുടെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ബഹിഷ്‌കരിക്കുമെന്നുള്ള റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് ഗോദയില്‍ ചൂടന്‍ ചര്‍ച്ചയായിട്ടുണ്ട്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്