ഐ.എൻ.എക്സ് മീഡിയ കേസ്: ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ഐ.എൻ.എക്സ് മീഡിയ കേസിൽ ജുഡിഷ്യൽ കസ്റ്റഡി തീരുന്ന പി ചിദംബരത്തെ ഇന്ന് സി.ബി.ഐ കോടതിയിൽ ഹാജരാക്കും. ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 23-ാം തിയതിയിലേക്ക് ഡൽഹി ഹൈക്കോടതി മാറ്റിയിരിക്കുന്ന സാഹചര്യത്തിൽ അതുവരെ ചിദംബരത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വീടണമെന്ന് സിബിഐ ആവശ്യപ്പെട്ടേക്കും.

ചിദംബരത്തിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവും പുരോഗമിക്കുകയാണ് തിഹാര്‍ ജയിലിൽ കിടക്കുന്നതിന് പകരം എൻഫോഴ്സ്മെന്‍റിന് മുന്നിൽ കീഴടങ്ങാൻ അനുവദിക്കണമെന്ന ചിദംബരത്തിന്‍റെ ആവശ്യം നേരത്തെ സി.ബി.ഐ കോടതി തള്ളിയിരുന്നു. ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിട്ടുമില്ല.

എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റിന് മുമ്പില്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ചിദംബരം  നല്‍കിയ അപേക്ഷയില്‍ കോടതിയില്‍ വാദപ്രതിവാദം നടന്നിരുന്നു. കേസുമായി ബന്ധപ്പെട്ട ചിലരെ ചോദ്യം ചെയ്യുകയാണെന്നും അവരെ ചോദ്യം ചെയ്തതിന് ശേഷം മാത്രം ചിദംബരത്തെ കസ്റ്റഡിയില്‍ മതിയെന്നുമായിരുന്നു എന്‍ഫോഴ്‍സ്മെന്‍റ് കോടതിയില്‍ അറിയിച്ചത്.

Latest Stories

മുസ്ലീം സമുദായത്തിനെതിരെ വിഷം തുപ്പി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക്; മാപ്പ് പറഞ്ഞ് ചാനലും അവതാരകനും; കേസെടുത്ത് പൊലീസ്; പ്രതിഷേധം ശക്തം

ഐപിഎല്‍ 2024: ജോസ് ബട്ട്ലറുടെ പകരക്കാരനെ വെളിപ്പെടുത്തി റിയാന്‍ പരാഗ്

വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം മുടങ്ങില്ല; പ്ലസ്വണ്‍ പ്രവേശനത്തിന് 73,724 അധിക സീറ്റ്; മലപ്പുറത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത അവാസ്ഥവമെന്ന് വിദ്യാഭ്യാസ വകുപ്പ്

തലസ്ഥാനത്ത് ലഹരി സംഘത്തിന്റെ വിളയാട്ടം; പാസ്റ്ററെ വെട്ടിപ്പരിക്കേൽപിച്ചു, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭർത്താവിനും മര്‍ദ്ദനം

സിഎസ്‌കെ ആരാധകര്‍ ടീമിനേക്കാള്‍ മുന്‍ഗണന നല്‍കുന്നത് ധോണിക്ക്, ജഡേജയൊക്കെ ഇതില്‍ നിരാശനാണ്: അമ്പാട്ടി റായിഡു

രാഹുല്‍ ദ്രാവിഡിന് പകരം പരിശീലകന്‍ ഐപിഎലില്‍ നിന്ന്!!!, ബിസിസിഐ ഉറപ്പിച്ച മട്ടില്‍

പ്രധാനമന്ത്രിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി ഭൂമിയും വീടും വാഹനവുമില്ല; ശമ്പളവും പലിശയും മോദിയുടെ പ്രധാന വരുമാന മാര്‍ഗം; ഒരു കേസിലും പ്രതിയല്ല

ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്