ദളിത് യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച് ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കി; 20 പൂജാരിമാര്‍ക്കെതിരെ കേസ്

ദളിത് യുവതിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ച് ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കിയെന്ന പരാതിയില്‍ തമിഴ്നാട്ടിലെ ചിദംബരം നടരാജ ക്ഷേത്രത്തിലെ പൂജാരിമാര്‍ക്ക് എതിരെ കേസ്. 20 പുരോഹിതര്‍ക്ക് എതിരെയാണ് കേസ്. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ സ്ത്രീയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു എന്നാണ് പരാതി. എസ്സി/ എസ്ടി അതിക്രമ നിരോധന നിയമപ്രകാരമാണ് നടപടി. ഫെബ്രുവരി 13 ന് ആണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. 31 കാരിയായ ദളിത് യുവതി ക്ഷേത്രത്തിലേക്ക് എത്തിയതിനെ പുരോഹിതര്‍ ഇടപെട്ട് തടയുകയായിരുന്നു. ഇവരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും പരാതിയുണ്ട്.

സംഭവത്തെ കുറിച്ച് പരാതിക്കാരിയായ ലക്ഷ്മി ജയശീല പറയുന്നത് ഇങ്ങനെ- കഴിഞ്ഞ 20 വര്‍ഷമായി സ്ഥിരമായി ക്ഷേത്രം സന്ദര്‍ശിക്കാറുമുണ്ട്. നേരത്തെ ക്ഷേത്രത്തിലെത്തുമ്പോള്‍ പ്രാര്‍ത്ഥനയാക്കായി കനക സഭ എന്ന പ്രദേശത്തേക്ക് പ്രവേശിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി, പകര്‍ച്ചവ്യാധി കാരണം പുരോഹിതന്മാര്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും കനക സഭയില്‍ ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല. ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടായിരുന്നു എങ്കിലും ഒഴിവുകഴിവ് പറയുകയായിരുന്നു.

ഫെബ്രുവരി 13 ന്, ഇത്തരത്തില്‍ കനക സഭയില്‍ പ്രവേശനത്തിന് ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തില്‍ വൈദികരോട് തര്‍ക്കിച്ചു, തുടര്‍ന്ന് രോഷാകുലരായ പൂജാരിമാര്‍ ജാതീയമായ അധിക്ഷേപങ്ങളുമായി തന്നെ ബലം പ്രയോഗിച്ച് പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നും ജയശീല പറയുന്നു. ഇതിന് പിന്നാലെ ‘ക്ഷേത്രത്തില്‍ നിന്നും താന്‍ വെള്ളി മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് അവര്‍ അവകാശപ്പെട്ടു, എന്നാല്‍ പൊലീസ് വന്നപ്പോള്‍ അവര്‍ നിലപാട് മാറ്റി. എന്റെ അവകാശങ്ങള്‍ മാത്രമാണ് ചോദിക്കുന്നത്,” ജയശീല പറഞ്ഞു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി