'ദോഷം തീരാന്‍ ഉദയനിധി മൂന്നു ബ്രാഹ്‌മണരുടെ പാദപൂജ നടത്തി'; ഉപമുഖ്യമന്ത്രി ഉദയനിധിയെ അപകീര്‍ത്തിപ്പെടുത്തി; ക്ഷേത്ര സംരക്ഷണപ്രവര്‍ത്തകന്‍ രംഗരാജന്‍ നരസിംഹം അറസ്റ്റില്‍

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ ക്ഷേത്ര സംരക്ഷണപ്രവര്‍ത്തകന്‍ രംഗരാജന്‍ നരസിംഹം അറസ്റ്റില്‍. തമിഴ്നാട് പോലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് ഇദേഹത്തെ അറസ്റ്റുചെയ്തത്. ശ്രീരംഗത്തുവെച്ചായിരുന്നു അറസ്റ്റ്. ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍നിന്നു മോചിപ്പിക്കാന്‍ നിരന്തരം പൊതുതാത്പര്യ ഹര്‍ജികള്‍ നല്‍കുന്നയാളാണ് ശ്രീരംഗം രംഗരാജന്‍ എന്നറിയപ്പെടുന്ന രംഗരാജന്‍ നരസിംഹം.

രംഗരാജന്‍ കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോസന്ദേശം ഉദയനിധിയെ അവഹേളിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന പരാതിയിലാണ് പോലീസിന്റെ നടപടി. നേരത്തെ, സനാതന ധര്‍മത്തിനെതിരായ പരാമര്‍ശങ്ങളുടെ ദോഷം തീരാന്‍ ഉദയനിധി മൂന്നു ബ്രാഹ്‌മണരുടെ പാദപൂജ നടത്തിയെന്നാണ് വീഡിയോ സന്ദേശത്തില്‍ രംഗരാജന്‍ ആരോപിച്ചത്.

ജൗതിഷിയുടെ ഉപദേശമനുസരിച്ചായിരുന്നു ഇതെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
സനാതനധര്‍മത്തെ ഉന്‍മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നൂ വീഡിയോയിലൂടെയുള്ള ആരോപണം.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ