കേരളത്തിലെ ഫ്‌ളോട്ട് തള്ളിയതില്‍ രാഷ്ട്രീയമില്ല, ഡിസൈനില്‍ അപാകതയുണ്ടായിരുന്നു എന്ന് കേന്ദ്രം

2022-ലെ റിപ്പബ്ലിക് ദിനത്തില്‍ പ്രദര്‍ശിപ്പിക്കാനായി കേരളം നല്‍കിയ ഫ്‌ലോട്ട് മാതൃക തള്ളിയതില്‍ രാഷ്ട്രീയമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ . കേരളത്തിന്റെ ഫ്‌ലോട്ട് തള്ളിയത് ഡിസൈനിന്റെ അപാകത മൂലമാണെന്നും ടൂറിസം@75 (Tourism@75) എന്ന വിഷയത്തില്‍ വ്യക്തമായ ഒരു രൂപരേഖയില്ലാതെയാണ് കേരളം ഫ്‌ലോട്ടിന്റെ മാതൃക സമര്‍പ്പിച്ചതെന്നും കേന്ദ്രം വിശദീകരിച്ചതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഫ്‌ളോട്ടില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചിരുന്നു. എന്നിട്ടും വ്യക്തതയില്ലാതെ വന്നപ്പോഴാണ് മാതൃക അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചതെന്നും കേന്ദ്രം വിശദീകരിക്കുന്നു.

ആദ്യം കേരളം നല്‍കിയത് മുന്നിലും പിന്നിലും ഒരേ മാതൃകയുള്ള രൂപരേഖയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. മുന്നിലും പിന്നിലും ജഡായുപ്പാറയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ആദിശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിന്റെയും പ്രതിമ ഉള്‍പ്പെടുത്താന്‍ പിന്നീട് കേരളം ശ്രമിച്ചു. എന്നാല്‍ എന്താണ് സന്ദേശം എന്ന് വിശദീകരിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. മാത്രമല്ല, രാജ്പഥിന് പറ്റിയ നിറമായിരുന്നില്ല മാതൃകയ്ക്ക് ഉണ്ടായിരുന്നതെന്നും കേന്ദ്രം പറയുന്നു.

ആദിശങ്കരന്റെ പ്രതിമ ഫ്‌ലോട്ടില്‍ ചേര്‍ത്തുകൂടേ എന്ന കേന്ദ്രത്തിന്റെ ചോദ്യത്തോട്, ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ചേര്‍ക്കാമെന്നാണ് കേരളം മറുപടി നല്‍കിയത്. ഇതിന് പിന്നാലെ ഫ്‌ലോട്ട് അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തുവന്നത്.

റിപ്പബ്ലിക് ദിന പരേഡിനുള്ള നിശ്ചലദൃശ്യത്തിന് ജടായുപ്പാറയുടെ സ്‌കെച്ചാണ് കേരളം നല്‍കിയത്. ടൂറിസമാണ് പ്രധാന വിഷയമായി നല്‍കിയത്. രണ്ടു ഭാഗങ്ങളായുള്ള നിശ്ചല ദൃശ്യത്തില്‍ ആദ്യത്തെ കവാടത്തിന്റെ മാതൃകയാണ് തര്‍ക്കത്തിന് ഇടയാക്കിയത്.

ജടായുവിന്റെ മുറിഞ്ഞ ചിറകിന്റെ മാതൃകയാണ് കവാടത്തിന്. സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കാനുള്ള സന്ദേശം കൂടി ഇതിലുണ്ടെന്ന വിശദീകരണവും നല്‍കി. എന്നാല്‍ അത്തരമൊരു വിഷയം ഉള്‍പ്പെടുത്താനാവില്ലെന്ന് കേന്ദ്ര സമിതി വ്യക്തമാക്കുകയായിരുന്നു.

Latest Stories

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍