13 തൊഴിൽ നിയമങ്ങൾ ഏകീകരിച്ച് ഒറ്റ ലേബർ കോഡ് വരുന്നു, ബില്ലിന് അനുവാദം നൽകി മന്ത്രി സഭ

പതിമൂന്ന് കേന്ദ്ര തൊഴിൽ നിയമങ്ങളെ ലയിപ്പിച്ച് ഒറ്റ ലേബർ കോഡ് ആക്കി മാറ്റാനുള്ള ബില്ലിന് അനുവാദം കേന്ദ്ര മന്ത്രിസഭ നൽകി . 15 വയസിൽ താഴെയുള്ള പെൺകുട്ടികൾക്കെതിരായ ലൈം​ഗികാതിക്രമങ്ങൾക്ക് ശിക്ഷ കർശനമാക്കുന്നതിനായി പോക്സോ നിയമത്തിലും ​ഭേദ​ഗതി വരുത്തും.

ഇത്തരത്തിൽ തൊഴിൽ നിയമങ്ങൾ കോഡുകളാക്കി ഏകീകരിക്കുന്നത് തുടരുകയാണ് സർക്കാർ , ഇതിന് മുൻപ് തന്നെ 4 കോഡുകൾക്ക് കീഴിൽ 44 തൊഴിൽ നിയമങ്ങൾ കൊണ്ടുവരാനുള്ള തീരുമാനവും കേന്ദ്ര സർക്കാർ കൈക്കൊണ്ടിരുന്നു.

ഇതിന്റെ ഭാ​ഗമായി തന്നെയുള്ള രണ്ടാം കോഡിനുവേണ്ടിയുള്ള ബില്ലിനാണ് ഇപ്പോൾ കേന്ദ്ര മന്ത്രി സഭ അനുവാദം നൽകിയിരിയ്ക്കുന്നത്. തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ട് വരുന്ന ഈ കോഡിന്ഒക്യുപേഷ്ണൽ , സേഫ്റ്റി, ഹെൽത്ത് , വർക്കിംങ് കണ്ടിഷൻ കോഡെന്നാണ് പറയുക.

ഇതോടെ പത്തോ അതിലധികമോ തൊഴിലാളികളുള്ള ഏത് സ്ഥാപനത്തിനും ലേബർ കോഡ്  ബാധകമായി വരും.  വനിതകൾക്ക് ഇഷ്ടപ്രകാരം രാത്രി കാലങ്ങളിലും ജോലി ചെയ്യാം, സുരക്ഷ തൊഴിൽ ദാതാവ് ഒരുക്കി നൽകണം എന്നീ വ്യവസ്ഥകളും ഇതിന് ബാധകമാണ്.

15 വയസിന് താഴെയുള്ള കുട്ടികളെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കുന്നവർക്ക് വധശിക്ഷ ശുപാർശ ചെയ്യുന്നുവെന്നതാണ് മന്ത്രിസഭ പാസാക്കിയ പോക്സ നിയമഭേദ​ഗതി ബില്ലിന്റെ പ്രധാന സവിശേഷത.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം