ഉപതിരഞ്ഞെടുപ്പ്; ഈറോഡിൽ എതിരാളികളില്ലാതെ ഡിഎംകെ വിജയത്തിലേക്ക്, യുപിയിലെ മിൽകിപുർ പിടിച്ചെടുത്ത് ബിജെപി

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലും ഉത്തർ പ്രദേശിലെ മിൽകിപുറിലും നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. ഈറോഡ് ഈസ്റ്റിൽ ഡിഎംകെ സ്ഥാനാർഥി വിസി ചന്ദ്രകുമാറും മിൽകിപുറിൽ ബിജെപി സ്ഥാനാർഥി ചന്ദ്രഭാനു പാസ്വാനും വിജയിച്ചു.

ഈറോഡ് ഈസ്റ്റിൽ നാം തമിഴർ കക്ഷിയിലെ എംകെ സീതാലക്ഷ്മിയുമായിട്ടായിരുന്നു ചന്ദ്രകുമാറിന്റെ മത്സരം. വോട്ടെണ്ണൽ പകുതി പിന്നിട്ടപ്പോൾ അമ്പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് ചന്ദ്രകുമാറിനുള്ളത്. ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചേക്കും. ഇത്തവണ കോൺഗ്രസിന് അനുയോജ്യനായ സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാതിരുന്നതോടെ ആ സീറ്റ് ഡിഎംകെ ഏറ്റെടുക്കുകയായിരുന്നു. ബിജെപി, അണ്ണാ ഡിഎംകെ കക്ഷികൾ ഇത്തവണ വിട്ടുനിന്നു.

സമാജ്‌വാദി പാർട്ടിയുടെ സിറ്റിങ് സീറ്റായിരുന്ന അയോധ്യ ജില്ലയിലെ മിൽകിപുരിൽ ബിജെപി വിജയം പിടിച്ചെടുക്കുകയായിരുന്നു. പകുതിയിൽ അധികം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എസ്പിയുടെ അജിത് പ്രസാദിനേക്കാൾ ഒരു ലക്ഷത്തോളം വോട്ടിന് മുന്നിലാണ് ബിജെപിയുടെ ചന്ദ്രഭാനു പാസ്വാൻ.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന ഫെസാബാദ് സീറ്റിൽനിന്ന് എസ്പി നേതാവ് അവദേഷ് പ്രസാദ് വിജയിച്ചതിന് പിന്നാലെ മിൽകിപുർ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. ഇത്തവണ മത്സരിച്ച അജിത് പ്രസാദ് അവദേഷിന്റെ മകനാണ്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഗോരഖ്‌നാഥിനെ തോൽപ്പിച്ചാണ് അവദേഷ് സീറ്റ് പിടിച്ചെടുത്തത്.

മിൽകിപുരിൽ എസ്പിയുടെ സാന്നിധ്യം ശക്തമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് അവദേഷ്. 2012ൽ ഇവിടെ ആദ്യമായി മത്സരിച്ച അദ്ദേഹം 2012നും 2022നും ഇടയിൽ മൂന്ന് തിരഞ്ഞെടുപ്പിൽ രണ്ട് തവണ വിജയിച്ചു.

Latest Stories

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചു കോടതി

വെൽഫയറിനോട് മുട്ടാൻ പുത്തൻ മെഴ്‌സിഡസ്-ബെൻസ് വി-ക്ലാസ് !

കെപിസിസി പ്രസിഡന്റിനെ നേരിടാന്‍ കെകെ ശൈലജ; മട്ടന്നൂരില്‍ സീറ്റ് കിട്ടാത്തതിനാല്‍ പേരാവൂരില്‍ സണ്ണി ജോസഫിനെതിരെ

ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ബിഹാര്‍ മോഡല്‍!, അടുത്ത പാലവും പൊളിഞ്ഞുവീണു

പശ്ചിമേഷ്യയാകെ വ്യാപിച്ച് സംഘര്‍ഷം, ബഹ്‌റൈനിലെ യുഎസ് താവളം ആക്രമിച്ചെന്ന് ഇറാന്‍; കുവൈത്തിലെ യുഎസ് എംബസി അടച്ചു

ഇറാനിനെതിരായ ആക്രമണങ്ങള്‍ക്ക് അമേരിക്കയ്ക്ക് സൈനിക താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയ്ന്‍; ഐക്യരാഷ്ട്ര സഭയുടെ കരാറിന് വിരുദ്ധമായ നീക്കങ്ങള്‍ക്ക് തങ്ങളുടെ സ്ഥലം നല്‍കില്ല, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേര്‍ക്കുള്ള ഇറാന്‍ പ്രത്യാക്രമങ്ങളേയും അപലപിച്ച് സ്‌പെയ്ന്‍

'ഇതാണ് റിയൽ കേരള സ്റ്റോറി'; പൊങ്കാലയ്ക്ക് വന്നവർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി പള്ളിയും മസ്ജിദും

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ 5ന്‌ ; മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ 7 മുതല്‍

ലോകത്തിലെ ഏറ്റവും വലിയ സൈന്യം നമുക്കുണ്ട്, കഠിനമായ ആക്രമണം വരാനിരിക്കുന്നതേയുള്ളൂ; യുദ്ധം അധികാലം നീണ്ടുനിൽക്കില്ല: ഡൊണാൾഡ് ട്രംപ്

പാകിസ്ഥാനിൽ അമേരിക്ക വിരുദ്ധ പ്രക്ഷോഭത്തിൽ 23 പേർ കൊല്ലപ്പെട്ടു; വിസ നടപടികൾ നിർത്തിവച്ച് യുഎസ് എംബസി