മൂർഖൻ പാമ്പ് വീടിനകത്ത് കയറിക്കൂടി ; പുകച്ച് പുറത്ത് ചാടിക്കാൻ നോക്കി വീട്ടുകാർ, ഒടുവിൽ വീട് മുഴുവൻ കത്തിയെരിഞ്ഞു

പാമ്പിനെ തുരത്താൻ പല വഴികളും ആളുകൾ പ്രയോഗിക്കും. എന്നാൽ കൃത്യമായ മാർഗ്ഗം സ്വീകരിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ യുപി യിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീടിനുള്ളിൽ കയറിടെ മൂർ‌ഖൻ പാമ്പിനെ തുരത്താൻ നോക്കിയ വീട്ടുകാരുടെ പണികൾ  ദുരന്തത്തിലവസാനിക്കുകയായിരുന്നു.

ഉത്തര്‍ പ്രദേശിലെ ബാന്ധായിലാണ് സംഭവം. വീട്ടിനകത്ത് കയറിയ പാമ്പിനെ ഓടിക്കാൻ തീയിട്ട് ഒടുവിൽ വീട് തന്നെ കത്തിപ്പോകുകയായിരുന്നു.ദില്ലിയില്‍ ദിവസ വേതനക്കാരനായ രാജ്കുമാറിന്റെ വീടാണ് കത്തി നശിച്ചത്.രാവിലെ പത്ത് മണിയോടെയാണ് രാജ് കുമാറിന്റെ വീട്ടിൽ പാമ്പിനെ കണ്ടെത്.പാമ്പിനെ കണ്ട കുടുംബം പുറത്തിറങ്ങി ചാണകം ഉപയോഗിച്ച് പുകയുണ്ടാക്കി പാമ്പിനെ പുറത്ത് ചാടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വീടിന് തീ പിടിച്ചത്.

തീ പിടിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വീട് നിലംപൊത്തിയെന്നാണ് റിപ്പോർട്ട്.
വീട്ടില്‍‌ സൂക്ഷിച്ചിരുന്ന ധാന്യങ്ങളും സ്വര്‍ണവം പണവും ഉൾപ്പെടെ കത്തിയമർന്നു. പുകയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായി തീ പടരുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.അഗ്നിബാധയേക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ ഫയര്‍ ബ്രിഗേഡ് പ്രവര്‍ത്തകര്‍ ഇവിടെയെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോഴേയ്ക്കും വീട് കത്തി നശിച്ചിരുന്നു.

രാജ്കുമാറിന്റെ ഭാര്യയും അഞ്ച് മക്കളുമാണ് ഈ ചെറിയ വീട്ടില്‍ താമസിച്ചിരുന്നത്. സംഭവിച്ച നഷ്ടത്തിന്റെ കണക്കെടുക്കുകയാണെന്ന് റവന്യൂ വകുപ്പ് വിശദമാക്കി. സംഭവം പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ