ബി.ജെ.പിയെ പിന്തുണച്ച ഉറ്റ അനുയായിയെ പുറത്താക്കി മായാവതി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇക്കുറിയും ബിജെപി മുന്നേറുമെന്നായിരുന്നു എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചത്. ഇതേതുടര്‍ന്ന് ബിജെപിയെ അനുകൂലിച്ച് രംഗത്തെത്തിയ പാര്‍ട്ടി പ്രവര്‍ത്തകനെ പുറത്താക്കി ബിഎസ്പി നേതാവ് മായാവതി. അവരുടെ ഉറ്റ അനുയായിയും മുന്‍ മന്ത്രിയുമായ രാംവീര്‍ ഉപാധ്യായയെയണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. ചീഫ് വിപ്പ് പദവിയില്‍ നിന്നും ഇദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ട്

അലിഗര്‍, ഫത്തേപൂര്‍ സിക്രി, ഹത്രാസ് തുടങ്ങിയ മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നെന്നും ജനറല്‍ സെക്രട്ടറി മേവാ ലാല്‍ ഗൗതം പുറത്താക്കി കൊണ്ടുള്ള പ്രസ്താവനയില്‍ അറിയിച്ചു.

യു.പിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി നിലപാടെടുത്ത ഉപാധ്യയ്‌ക്കെതിരെ നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.

അതേസമയം, ബി.ജെ.പി നേതാക്കളുമായി ഇദ്ദേഹം അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയതായുള്ള വിവരങ്ങള്‍ ലഭിച്ചെന്നും ബി.എസ്.പി പറഞ്ഞു.

Latest Stories

രാജ്യാന്തര അവയവക്കടത്ത്: കേസ് എൻഐഎ ഏറ്റെടുത്തേക്കും, തീവ്രവാദ ബന്ധം പരിശോധിക്കും

ബേബി ബംപുമായി കത്രീനയും; ബോളിവുഡില്‍ ഇത് പ്രഗ്നനന്‍സി കാലം

നാളേയ്ക്ക് ഒരു കൈത്താങ്ങ്; തൃശൂരില്‍ ചൈല്‍ഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം

വന്‍ കുതിപ്പില്‍ കേരളത്തിന്റെ വി-ഗാര്‍ഡ്; 76.17 കോടി രൂപയുടെ ലാഭം; അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന; നിക്ഷേപകര്‍ കൂട്ടമായെത്തി; ഓഹരികള്‍ കുതിക്കുന്നു

ടി 20 ലോകകപ്പ്: ലോകകപ്പ് ടീമൊക്കെ കൊള്ളാം, പക്ഷെ അവനെ ടീമിൽ ഉൾപെടുത്താതിരുന്നതും ആ തീരുമാനവും മണ്ടത്തരം: ഹർഭജൻ സിംഗ്

പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു; മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

രാഹുല്‍ ദ്രാവിഡിന് പകരക്കാരന്‍: ഗാംഗുലിയുടെ റോള്‍ ഇത്തവണ ധോണിയ്ക്ക്, നിര്‍ണായക നീക്കവുമായി ബിസിസിഐ

ഉണ്ണി മുകുന്ദനുമായുള്ള വിവാഹം എന്നാണ്? പ്രതികരിച്ച് മഹിമ നമ്പ്യാര്‍

ബിഭവ് കുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവില്‍ എഡിറ്റിങ്ങ്; ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു; പ്രതിക്കെതിരെ തെളിവുണ്ട്, ക്രിമിനല്‍ കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടി കോടതി

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ വേണ്ടിയിരുന്നോ?, പ്രതികരിച്ച് ധവാന്‍