തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കൂട്ടത്തോടെ പിന്‍വാങ്ങി; മത്സരിക്കാന്‍ ബിജെപിക്ക് എതിരാളികളില്ല; ഗുജറാത്തില്‍ 215 സീറ്റില്‍ ജയം

ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൂട്ടത്തോടെ പിന്‍വാങ്ങി. എതിരാളികള്‍ പിന്‍വാങ്ങിയതോടെ 215 സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ ഏകപക്ഷീയമായി വിജയിച്ചു 66 നഗരസഭകളിലേക്കടക്കം പത്രിക പിന്‍വലിക്കാനുള്ള അവസാനദിനം കഴിഞ്ഞ ദിവസമായിരുന്നു. 16-നാണ് വോട്ടെടുപ്പ് നടക്കുക.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പിന്‍വാങ്ങിയതിനാലാണ് മിക്കയിടത്തും ബിജെപിക്ക് എതിരില്ലാതെ വിജയിക്കാനായത്. തിരഞ്ഞെടുപ്പ് നടക്കുന്ന ഏക കോര്‍പ്പറേഷനായ ജുഡഗഢില്‍ ഒമ്പത് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചത് ബിജെപിക്ക് ഏകപക്ഷീയവിജയം സമ്മാനിച്ചു. ആകെ 60 സീറ്റാണ് ഇവിടെയുള്ളത്. നാല് നഗരസഭകളില്‍ പകുതിയിലേറെ സീറ്റും ബിജെപി നേടിയതിനാല്‍ തിരഞ്ഞെടുപ്പിനുമുന്‍പേ ഭരണം ഉറപ്പായിട്ടുണ്ട്.

എന്നാല്‍, ബിജെപി ഭരണസ്വാധീനം ഉപയോഗിച്ച് മത്സരം ഒഴിവാക്കുകയാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആരോപിച്ചു. ധരംപുരില്‍ തങ്ങളുടെ അഞ്ച് സ്ഥാനാര്‍ഥികളെ കാണാനില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Latest Stories

'പോലും' എന്നുദ്ദേശിച്ചത് ഒരു ഗാനരചയിതാവ് അല്ലാത്ത ഒരാൾ എഴുതുമ്പോൾ അത് കേരളം സ്വീകരിച്ചു എന്ന്, വളച്ചൊടിക്കരുത്; പരാമർശത്തിൽ വ്യക്തത വരുത്തി മന്ത്രി സജി ചെറിയാൻ

'നിങ്ങൾ തയ്യാറാണെന്ന് പ്രതീക്ഷിക്കുന്നു'; ലോകകപ്പ് നേടിയതിന് ശേഷം സുനിൽ ഗവാസ്കറിന് പ്രത്യേക സന്ദേശം അയച്ച് ജെമീമ

'അന്ന് വിജയ് ബാബുവിനെതിരെ മീ ടൂ ആരോപണം ഉള്ളതിനാൽ ഹോം സിനിമ അവാർഡിന് പരിഗണിച്ചില്ല, ഇന്ന് ബലാത്സംഗ കേസ് ഉൾപ്പെടെയുള്ള വേടന് അവാർഡ്'; ചലച്ചിത്ര അവാർഡിനെച്ചൊല്ലിയുള്ള വിവാദം കനക്കുമ്പോൾ

"ഒരു മത്സരത്തിന് ഞങ്ങൾക്ക് 1000 രൂപയാണ് ലഭിച്ചിരുന്നത്"; മിതാലി രാജിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

'വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല മന്ത്രി..., എന്റെ സിനമയ്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാദമി ഇടപെട്ടു'; സജി ചെറിയാന് മറുപടിയുമായി വിനയൻ

പ്രണയം നടിച്ച് 17 കാരിയെ പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റിൽ

'ഒരു സ്ത്രീ പീഡകന് നികുതിപ്പണമെടുത്ത് അവാർഡ് നൽകി ആദരിക്കുമ്പോൾ നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്'; ഫേസ്ബുക്ക് പോസ്റ്റുമായി ജോയ് മാത്യു

IND vs AUS: നാലാം ടി20യ്ക്കുള്ള ഇന്ത്യൻ പ്ലെയിം​ഗ് ഇലവനിൽ ഒരു മാറ്റത്തിന് സാധ്യത: സഞ്ജു മടങ്ങിയെത്തുമോ?

'പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിലെ പകയിൽ പത്തൊൻപതുകാരിയെ പെട്രോൾ ഒഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസ്'; പ്രതി കുറ്റക്കാരനെന്ന് കോടതി

"ഹർമൻപ്രീത് ക്യാപ്റ്റൻ സ്ഥാനം ‌ഒഴിയണം, അതാണ് അവളുടെയും ടീമിന്റെയും ഭാവിയ്ക്ക് നല്ലത്"; നിർദ്ദേശവുമായി മുൻ താരം