ബംഗാളില്‍ തൃണമൂല്‍-ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; കേന്ദ്രമന്ത്രിയുടെ കാര്‍ അടിച്ചുതകര്‍ത്തു

ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ്-ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. അസന്‍സോള്‍ മണ്ഡലത്തിലെ വിവിധ ബൂത്തുകളിലാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോയുടെ കാര്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

199-ാം ബൂത്തിലാണ് ബാബുല്‍ സുപ്രിയോയുടെ കാര്‍ അടിച്ചുതകര്‍ത്തത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ലാത്തി വീശുകയായിരുന്നു. ബി.ജെ.പിയുടെ പോളിംഗ് ഏജന്റ് ബൂത്തിലെത്തിയില്ലെന്ന് ആരോപിച്ച് തുടങ്ങിയ സംഘര്‍ഷമാണു ഏറ്റുമുട്ടലില്‍ കലാശിച്ചത്.

125-129 പോളിംഗ് ബൂത്തുകളില്‍ ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഈ ബൂത്തുകളില്‍ കേന്ദ്രസേനകള്‍ എത്തിയില്ലെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോളിംഗ് വൈകിപ്പിച്ചതാണു സംഘര്‍ഷത്തിനു കാരണമായത്.

സംഘര്‍ഷം കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി