പദയാത്രയ്‌ക്കൊരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം; ലക്ഷ്യം ലോക്‌സഭ തിരഞ്ഞെടുപ്പ്

ലോക്‌സഭ തിരഞ്ഞെടുപ്പിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ സംസ്ഥാനത്ത് പദയാത്രയ്‌ക്കൊരുങ്ങി ബിജെപി. ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലൂടെയുള്ള പദയാത്ര അടുത്തമാസം ആദ്യ ആഴ്ചയോടെ ആരംഭിക്കും. ഇതിന് പുറമേ ക്രൈസ്തവ സഭകളുടെ പിന്തുണ ലക്ഷ്യമാക്കി ഈ മാസം ഭവന സന്ദര്‍ശനങ്ങള്‍ക്കും ബിജെപി നേതൃത്വം പദ്ധതിയിട്ടിട്ടുണ്ട്.

പദയാത്ര ഒരു ലോക്‌സഭാ മണ്ഡലത്തില്‍ ഒരു ദിവസം എന്ന നിലയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പാര്‍ട്ടിയ്ക്ക് മുന്‍തൂക്കമുള്ള തിരുവന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ രണ്ട ദിവസം ചിലവഴിക്കാനും പദ്ധതിയുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയില്‍ മണ്ഡലാടിസ്ഥാനത്തില്‍ കേന്ദ്രനേതാക്കള്‍ വിശിഷ്ടാതിഥികളാവും.

വൈകുന്നേരങ്ങളിലാണ് 15 കിലോമീറ്ററോളം നീളുന്ന പദയാത്ര. ഉച്ചവരെ മണ്ഡലത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളും കോളനികളുമെല്ലാം സന്ദര്‍ശിക്കാനാണ് പാര്‍ട്ടി തീരുമാനം. ഓരോ മണ്ഡലങ്ങളിലും പതിനായിരത്തിലധികം പേരെ പങ്കെടുപ്പിക്കാനാണ് ആലോചന. പദയാത്ര തലസ്ഥാനത്ത് എത്തുമ്പോഴേക്കും ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

അതേ സമയം മലയോര-തീരപ്രദേശ മേഖലകളില്‍ ഈ മാസം പ്രാദേശിക സമ്പര്‍ക്കയാത്രകള്‍ നടത്തും. ക്രൈസ്തവ സഭകളുടെ പിന്തുണ നേടുന്നതിനായുള്ള സ്‌നേഹയാത്രകള്‍ ക്രിസ്മിനോട് അനുബന്ധിച്ച് വീണ്ടും നടത്തും. മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് ക്രൈസ്തവ സഭകള്‍ക്കുള്ള അതൃപ്തി മാറ്റിയെടുക്കുക കൂടിയാണ് ലക്ഷ്യം. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെ രാഷ്ട്രീയ വിഷയമാക്കി മാറ്റാനും ബിജെപി സംസ്ഥാന നേതൃത്വം പദ്ധതിയിടുന്നുണ്ട്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ