മഹാരാഷ്ട്ര: 12 ബി.ജെ.പി എം.എൽ.എമാരുടെ സസ്‌പെൻഷൻ സുപ്രീംകോടതി റദ്ദാക്കി

12 ബി.ജെ.പി എം.എൽ.എമാരെ മഹാരാഷ്ട്ര നിയമസഭയിൽ നിന്നും സസ്പെൻഡ് ചെയ്തത് സുപ്രീംകോടതി റദ്ദാക്കി. എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

സഭയിൽ അപമര്യാദയായി പെരുമാറിയതിന് ഒരു വർഷത്തേയ്ക്കാണ് എം.എൽ.എമാരെ സസ്പെൻഡ് ചെയ്തത്. 2021 ജൂലൈ 5 മുതല്‍ ഒരു വര്‍ഷത്തേക്കായിരുന്നു സസ്പെന്‍ഡ് ചെയ്തത്. നിയമസഭ സമ്മേളന കാലയളവിനപ്പുറം എം.എല്‍.എമാരെ സസ്പെൻഡ് ചെയ്തത് ഭരണഘടനാ വിരുദ്ധവും യുക്തിരഹിതവുമാണെന്ന് സുപ്രീംകോടതി വിലയിരുത്തി.

എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്ത പ്രമേയത്തെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി, ഇത് നിയമസഭയുടെ അധികാരത്തിന് അതീതമാണെന്നും പറഞ്ഞു. സഞ്ജയ് കുട്ടെ, ആശിഷ് ഷെലാർ, അഭിമന്യു പവാർ, ഗിരീഷ് മഹാജൻ, അതുൽ ഭട്ഖൽക്കർ, പരാഗ് അലവാനി, ഹരീഷ് പിമ്പാലെ, യോഗേഷ് സാഗർ, ജയ് കുമാർ റാവത്ത്, നാരായൺ കുച്ചേ, രാം സത്പുതേ, ബണ്ടി ഭംഗ്ദിയ എന്നീ എം.എല്‍.എാരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്.

Latest Stories

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം