ബി​ഹാ​ർ തിര​ഞ്ഞെ​ടു​പ്പ്: 11 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എ​എ​പി

ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. 243 നിയമസഭാ സീറ്റുകളുള്ള ബിഹാറിൽ 11 പേരുടെ ആദ്യഘട്ട പട്ടികയാണ് എഎപി പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനു തൊട്ടുമുൻപ് ആയിരുന്നു അപ്രതീക്ഷിത സ്ഥാനാർഥി പ്രഖ്യാപനം.

ബെ​ഗു​സാ​രാ​യി​യി​ൽ ഡോ. ​മീ​ര സിം​ഗ്, പൂ​ർ​ണി​യ ജി​ല്ല​യി​ലെ ക​സ്ബ​യി​ൽ ഭാ​നു ഭാ​ര​തി​യ, പ​റ്റ്ന​യി​ലെ ഫു​ൽ​വാ​രി​യി​ൽ അ​രു​ൺ കു​മാ​ർ ര​ജ​ക്, ബ​ങ്കി​പ്പൂ​രി​ൽ പ​ങ്ക​ജ് കു​മാ​ർ, മോ​ത്തി​ഹാ​രി​യി​ലെ ഗോ​വി​ന്ദ്ഗ​ഞ്ചി​ൽ അ​ശോ​ക് കു​മാ​ർ സിം​ഗ്, ബ​ക്‌​സ​റി​ൽ റി​ട്ട. ക്യാ​പ്റ്റ​ൻ ധ​ർ​മ്മ​രാ​ജ് സിം​ഗ്, ത​ര​യ്യ​യി​ൽ അ​മി​ത് കു​മാ​ർ സിം​ഗ് എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ക.

ബി​ഹാ​റി​ൽ ആ​ദ്യ​മാ​യാ​ണ് എ​എ​പി ത​നി​ച്ച് മ​ത്സ​ര​രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ജൂലൈയിൽ തന്നെ പാർട്ടി പ്രഖ്യാപിച്ചിരുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിരുന്നെങ്കിലും, ബിഹാർ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളാണ് നേരിട്ട് പ്രഖ്യാപിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ