'ഭാരത് മാതാ കീ ജയ്' വിളിക്കണം; ആർഎസ്എസ് ശാഖയിൽ പങ്കെടുക്കാൻ മുസ്ലിങ്ങൾക്ക് രണ്ട് നിബന്ധനകൾ വെച്ച് മോഹൻ ഭാഗവത്

മുസ്‌ലിങ്ങൾക്ക് ആർഎസ്എസ് ശാഖകളിൽ പങ്കെടുക്കാമെന്ന് ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത്. ഇതിനായി രണ്ട് നിബന്ധനകൾ അംഗീകരിക്കണമെന്നാണ് മോഹൻ ഭാഗവത് പറയുന്നത്. ‘ഭാരത് മാതാ കീ ജയ്’ വിളിക്കണമെന്നതാണ് ഒന്നാമത്തെ നിബന്ധന.
കാവി കൊടിയെ അംഗീകരിക്കുക എന്നതാണ് രണ്ടാമത്തെ നിബന്ധന. ഈ രണ്ട് നിബന്ധനകളും അംഗീകരിക്കുന്ന, മുസ്ലിങ്ങൾ ഉൾപ്പടെയുള്ള എല്ലാവർക്കും ആർഎസ്എസ് ശാഖകളിൽ പങ്കെടുക്കാമെന്നാണ് മോഹൻ ഭാഗവത് വ്യക്തമാക്കിയത്.

വാരണസി സന്ദർശനത്തിനിടയിൽ മോഹൻ ഭാഗവത്, ഒരു ആർഎസ്എസ് ശാഖയിലെത്തിയപ്പോൾ ഒരു ആർഎസ്എസ് പ്രവർത്തകൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുസ്‌ലിങ്ങൾക്കും ശാഖയിൽ പങ്കെടുക്കാമെന്ന് ഭാഗവത് പറഞ്ഞത്. എന്നാൽ, ശാഖകളിൽ വരുന്നവർക്ക് ഭാരത് മാതാ കീ ജയ് വിളിക്കാൻ ശങ്ക ഉണ്ടാകരുത്. അതുപോലെ കാവിക്കൊടിയെ ആദരിക്കണമെന്നും കൂട്ടിച്ചേർത്തു.

വ്യത്യസ്തമായ മതാചാരങ്ങൾ ഉണ്ടെങ്കിലും, ഇന്ത്യക്കാരുടെ സംസ്‌കാരം ഒന്നാണ്. എല്ലാ വിശ്വാസത്തിൽപ്പെട്ടവർക്കും ജാതിയിൽ പെട്ടവർക്കും ആർഎസ്എസ് ശാഖകളിലേക്ക് എത്താമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി