'ഞങ്ങൾക്ക്​ ഇന്ത്യയിലേക്ക്​ വരേണ്ട ഗതികേടില്ല, അദ്ദേഹത്തിൻറെ പരാമർശങ്ങൾ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു'; അമിത്​ ഷായുടെ പ്രസ്​താവനയ്ക്ക് എതിരെ ബംഗ്ലാദേശ്

സ്വന്തം രാജ്യത്ത്​ ഭക്ഷണം കഴിക്കാൻ പര്യാപ്തമല്ലാത്തതിനാൽ,  ബംഗ്ലാദേശിലെ പാവങ്ങൾ ഇന്ത്യയിലേക്ക്​ കുടിയേറുകയാണെന്ന ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ പ്രസ്​താവനയ്ക്ക് മറുപടിയുമായി ബംഗ്ലാദേശ്​ ​ വിദേശകാര്യ മന്ത്രി. ബംഗ്ലാദേശും ഇന്ത്യയും തമ്മിൽ ഏറെ ആഴത്തിലുള്ള ബന്ധം കാത്തു   സൂക്ഷിക്കുന്ന സാഹചര്യത്തിലുള്ള ഇത്തരം പരാമർശങ്ങൾ സ്വീകാര്യമല്ലെന്നും അത്​ തെറ്റിദ്ധാരണ സൃഷ്​ടിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

അമിത്​ ഷായുടെ ബംഗ്ലാദേശിനെ കുറിച്ചുള്ള അറിവ്​ പരിമിതമാണ്. ഇവിടെ  ആരും പട്ടിണി കാരണം മരിക്കുന്നില്ല. രാജ്യത്തിന്‍റെ വടക്കന്‍ ജില്ലകളിൽ ദാരിദ്ര്യവും പട്ടിണിയും നിലനിൽക്കുന്നില്ലെന്നും മോമിൻ പറഞ്ഞു. പല മേഖലകളിലും അമിത്​ ഷായുടെ രാജ്യത്തേക്കാൾ ഏറെ മുന്നിലാണ്​ ബംഗ്ലാദേശ്​, ബംഗ്ലാദേശിലെ 90 ശതമാനം ആളുകളും നല്ല ശൗചാലയങ്ങൾ ഉപയോഗിക്കുന്നു, ഇന്ത്യയിൽ 50 ശതമാനത്തിലധികം ആളുകൾക്ക് ശരിയായ ശൗചാലയങ്ങളില്ല എന്നും മോമിൻ തുറന്നടിച്ചു.

ബംഗ്ലാദേശിൽ വിദ്യാസമ്പന്നർക്ക്​ ജോലി കുറവുള്ള സാഹചര്യമുണ്ടെങ്കിലും വിദ്യാഭ്യാസം കുറവുള്ളവർക്ക്​ അത്തരം ക്ഷാമമില്ലെന്ന്​ മന്ത്രി പറഞ്ഞു. ഇന്ത്യയിൽ നിന്ന്​ ഒരു ലക്ഷത്തിലധികം ആളുകൾ ബംഗ്ലാദേശിൽ ജോലി ചെയ്യുന്നുണ്ട്​. നമുക്ക്​ ഇന്ത്യയിലേക്ക്​ പോവേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദാരിദ്ര്യം കാരണം ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക്​ ആളുകൾ ഒഴുകുന്നുവെന്ന്​ പറഞ്ഞ അമിത്​ ഷാ, പശ്ചിമ ബംഗാളിൽ ബി.ജെ.പിയെ വിജയിപ്പിച്ചാൽ, ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുമെന്നും വാഗ്​ദാനം ചെയ്​തിരുന്നു.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന