'ആപ്പിള്‍' വരണം; കാര്യങ്ങള്‍ വിശദമാക്കണം; ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കമ്പനി അധികൃതരെ വിളിച്ച് വരുത്താന്‍ പാര്‍ലമെന്റ് സമിതി

പ്രതിപക്ഷം ഉയര്‍ത്തിയ ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് ആപ്പിള്‍ അധികൃതരെ വിളിച്ചുവരുത്താന്‍ നീക്കം ആരംഭിച്ച് പാര്‍ലമെന്റ് സമിതി. ആപ്പിളിനു സമന്‍സ് അയയ്ക്കാണ് ഐടി സംബന്ധിച്ച പാര്‍ലമെന്റ് സമിതി തീരുമാനിച്ചിരിക്കുന്നത്. ഫോണുകളില്‍ ലഭിച്ച സന്ദേശവും ആപ്പിള്‍ ഫോണിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്ര ഐടി മന്ത്രാലയം നടത്തുന്ന അന്വേഷണത്തിന്റെ പരിധിയില്‍ വരും.

ഫോണുകള്‍ ഹാക്ക് ചെയ്യുന്നുവെന്ന് സന്ദേശം ലഭിച്ചെന്നു രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആപ്പിള്‍ ഐ ഫോണാണ് അവര്‍ ഉപയോഗിക്കുന്നത്. സര്‍ക്കാരാണ് ചോര്‍ത്തലിനു പിന്നിലെന്നും രാഹുല്‍ ആരോപിച്ചു.

ഇതേ തുടര്‍ന്നാണ് പാര്‍ലമെന്റ് ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അടുത്ത യോഗത്തില്‍ വിഷയം ഉന്നയിക്കാനും ആപ്പിള്‍ പ്രതിനിധികളെ വിളിച്ചുവരുത്താനുമുള്ള ശ്രമം ആരംഭിച്ചത്.

ആരോപണത്തില്‍ ആപ്പിള്‍ കമ്പനിയാണു വിശദീകരണം നല്‍കേണ്ടതെന്ന നിലപാടാണു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ