വിവിധ തട്ടിപ്പ് കേസുകൾ; സമാജ്‌വാദി പാർട്ടി നേതാവ് അസംഖാൻ ഭാര്യയ്ക്കും മകനുമൊപ്പം ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ഉത്തർപ്രദേശ് സമാജ്‌വാദി പാർട്ടി എംപി മുഹമ്മദ് അസംഖാൻ, ഭാര്യ തൻസീൻ ഫാത്തിമ, മകൻ അബ്ദുല്ല അസം എന്നിവരെ ബുധനാഴ്ച ജില്ലാ കോടതിയിൽ കീഴടങ്ങിയതിനെ തുടർന്ന് ഏഴു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കേസിന്റെ അടുത്ത വാദം മാർച്ച് രണ്ടിനാണ്.

തങ്ങൾക്കെതിരെ വിവിധ കേസുകളിൽ കോടതി അയച്ച സമൻസ് ഖാൻ കുടുംബം അവഗണിക്കുകയും തുടർന്ന് കോടതി വാറന്റ് പുറപ്പെടുവിക്കുകയുമായിരുന്നു.

ഒരു കേസിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് മുഹമ്മദ് അസംഖാൻ, തൻസീൻ ഫാത്തിമ, അബ്ദുല്ല അസം എന്നിവരുടെ സ്വത്തുക്കൾ അറ്റാച്ചുചെയ്യാൻ റാംപൂരിലെ പ്രാദേശിക എംപി-എം‌എൽ‌എ കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു റിതു ഇവർ അവഗണിസിച്ചിരുന്നു.

മുൻ‌കൂർ ജാമ്യം ലഭിക്കാൻ സമാജ്‌വാദി നേതാവ് നിരവധി തവണ ശ്രമിച്ചിരുന്നുവെങ്കിലും ഇത് കോടതി നിഷേധിച്ചു.

കഴിഞ്ഞ വർഷം ജൂലൈയിൽ അസംഖാനും കുടുംബത്തിനും എതിരെ നാലിലധികം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

ഭൂമി കൈയേറ്റം, കയ്യേറ്റം, പുസ്തക മോഷണം, വൈദ്യുതി മോഷണം, പ്രതിമ മോഷണം, എരുമ മോഷണം, ആട് മോഷണം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മകൻ അബ്ദുല്ല അസാമിനെതിരെ ജനനത്തീയതി രേഖകളിൽ വ്യാജരേഖ ചമച്ചതിനാണ് കേസെടുത്തിരിക്കുന്നത്. വ്യാജരേഖ ചമച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തിന് സംസ്ഥാന നിയമസഭയിലെ അംഗത്വവും നഷ്ടപ്പെട്ടു.

Latest Stories

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വിവ പാലസ്തീന്‍ ഗാനം ഉയരണം; ഇസ്രായേലിന്റേത് കണ്ണില്‍ചോരയില്ലാത്ത കടന്നാക്രമണമെന്ന് സിപിഎം

ചെന്നൈ സൂപ്പര്‍ കിംഗ്സ് അവനെ ഇനി ടീമില്‍ നിലനിര്‍ത്തരുത്: ഇര്‍ഫാന്‍ പത്താന്‍

ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത കെപി യോഹന്നാന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; തിരുവല്ലയിലേക്ക് ഇന്ന് വിലാപ യാത്ര

ഇന്ത്യന്‍ ടീം പരിശീലകന്‍: ഗംഭീറിന് ശക്തനായ എതിരാളി, മത്സരത്തില്‍ പ്രവേശിച്ച് അയല്‍വാസി