ബിജെപിക്ക് ബംഗാള്‍ വംശജരായ മുസ്ലീങ്ങളുടെ വോട്ട് വേണ്ടെന്ന് അസം മുഖ്യമന്ത്രി

അസമിലെ ബംഗാള്‍ വംശജരായ മുസ്ലീം സമുദായക്കാരുടെ വോട്ടുകൾ ബിജെപിക്ക് ആവശ്യമില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ‘മിയ’ വോട്ടുകള്‍ തനിക്കു വേണ്ടെന്നാണ് ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞത്. ‘മിയ’ മുസ്ലീങ്ങൾ എന്നാണ് അസമില്‍ ജീവിക്കുന്ന ബംഗാള്‍ വംശജരായ മുസ്ലീങ്ങളെ പ്രാദേശികമായി വിളിക്കുന്നത്.

“എനിക്ക് മിയ വോട്ടുകൾ വേണ്ട, ഞങ്ങൾ ഐക്യത്തോടെ ജീവിക്കുന്നു. ഞാൻ അവരുടെ അടുത്ത് വോട്ടിനായി പോകുന്നില്ല, അവരും എന്റെ അടുത്ത് വരുന്നില്ല,” ഇന്ത്യ ടുഡേ കോൺക്ലേവ് 2021 -ന്റെ 19 -ആം പതിപ്പിൽ സംസാരിക്കവെ ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

അസമിന്റെ സ്വത്വവും സംസ്കാരവും ഭൂമിയും നഷ്ടപ്പെട്ടതിന്റെ മൂലകാരണം കുടിയേറ്റക്കാരായ മുസ്ലീങ്ങളാണെന്ന് സംസ്ഥാനത്തെ പലരും വിശ്വസിക്കുന്നു എന്ന് ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞു. ആസാമിൽ സമുദായ അധിഷ്ഠിത രാഷ്ട്രീയമില്ലെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

കുടിയേറ്റക്കാരായ മുസ്ലീങ്ങൾ വലിയ തോതിൽ പെരുകുന്നത് കൊണ്ടാണ് കൈയേറ്റം നടക്കുന്നതെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ” അസമിലെ ജനങ്ങളിൽ മിക്കവാരും ഇങ്ങനെയാണ് ചിന്തിക്കുന്നത്. ഈ പ്രക്രിയ സ്വാതന്ത്ര്യത്തിന് മുമ്പ് ആരംഭിച്ചു. ചരിത്രത്തിന്റെ ഈ ഭാരം ഞാൻ എന്നോടൊപ്പം വഹിക്കുന്നു,” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

“അനധികൃത കൈയേറ്റക്കാർക്ക്” എതിരെ സർക്കാർ നടത്തിയ കുടിയൊഴിപ്പിക്കലിനെതിരെ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ചപ്പോൾ കഴിഞ്ഞ മാസം സിപജാറിലെ ധോൽപൂരിലെ ഗ്രാമങ്ങളിൽ സംഘർഷമുണ്ടായി.

പൊലീസ് വെടിവെപ്പിൽ രണ്ട് സാധാരണക്കാർ മരിച്ചു. ഒരു പൊലീസുകാരൻ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. പൊലീസ് വെടിവയ്പ്പിൽ മരിച്ച ഒരാളുടെ ചലനമറ്റ ദേഹത്ത് ഒരു ഫോട്ടോഗ്രാഫർ ചാടി ചവിട്ടുന്നതിന്റെ വൈറൽ വീഡിയോ രാജ്യമെമ്പാടും വലിയ പ്രകോപനത്തിന് ഇടയാക്കിയിരുന്നു. ഈ ഫോട്ടോഗ്രാഫറെ പിന്നീട് അറസ്റ്റ് ചെയ്തു.

“അസമിൽ വിദ്വേഷ രാഷ്ട്രീയമില്ല. 77,000 ഏക്കർ ഭൂമി കയ്യടക്കിയതിനാൽ ഞങ്ങൾ അവരെ പുറത്താക്കി. 1,000 കുടുംബങ്ങൾക്ക് ഈ ഭൂമി കൈവശപ്പെടുത്താൻ കഴിയില്ല. ഒരു കുടുംബത്തിന് 2 ഏക്കറിൽ കൂടുതൽ ഭൂമി കൈവശപ്പെടുത്താൻ കഴിയില്ല എന്നതാണ് ഞങ്ങളുടെ നയം. സർക്കരിന് ധാരാളം ആളുകൾക്ക് ഭൂമി നൽകേണ്ടതുണ്ട്. ഭൂമി കൈയേറിയാൽ നമ്മൾ ആളുകളെ ഒഴിപ്പിക്കണം. കുടിയൊഴിപ്പിക്കൽ ഒരു തുടർച്ചയായ പ്രക്രിയയാണ്. പ്രാദേശിക അസമീസ് ജനങ്ങളെയും ഒഴിപ്പിക്കുന്നുണ്ട്. ഇതിൽ വർഗീയതയില്ല,” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

Latest Stories

കണ്ടെടാ ഭാവി അനിൽ കുംബ്ലെയെ, ആ താരം ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നു; സൂപ്പർ സ്പിന്നറെക്കുറിച്ച് നവജ്യോത് സിംഗ് സിദ്ധു

രണ്ടാം ഭര്‍ത്താവുമായി നിയമപോരാട്ടം, പിന്തുണയുമായി ആദ്യ ഭര്‍ത്താവ്; രാഖി സാവന്തിനൊപ്പം പാപ്പരാസികള്‍ക്ക് മുന്നില്‍ റിതേഷും

IPL 2024: ആ ഡൽഹി താരം ഒറ്റ ഒരുത്തൻ കാരണമാണ് ഇന്നലെ കൊൽക്കത്ത ഇത്ര എളുപ്പത്തിൽ ജയിച്ചത്, ഇത്ര ബുദ്ധി ഇല്ലാത്ത ഒരുത്തനെ കണ്ടിട്ടില്ല; കുറ്റപ്പെടുത്തി മുൻ താരം

രംഗണ്ണന്റെ 'അർമാദം'; ആവേശത്തിലെ പുതിയ ഗാനം പുറത്ത്

വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക; ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നടി അമൃത പാണ്ഡേ മരിച്ച നിലയില്‍! ചര്‍ച്ചയായി വാട്‌സ്ആപ്പ് സ്റ്റാറ്റസ്

ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി?; തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം

കൊറോണയില്‍ മനുഷ്യരെ ഗിനിപ്പന്നികളാക്കി; കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു, പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നു; തെറ്റുകള്‍ സമ്മതിച്ച് കമ്പനി

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ