ആര്യൻ ഖാൻ ലഹരി മരുന്നിന്റെ സ്ഥിരം ഉപയോക്താവ്, സംശയത്തിന്റെ ആനുകൂല്യം നൽകേണ്ടതില്ല: എൻ.സി.ബി

മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലിൽ നിരോധിത മരുന്നുകൾ പിടിച്ചെടുത്ത കേസിൽ ഒക്ടോബർ 3 ന് അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം തുടങ്ങി. കേസിൽ ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആര്യൻ ലഹരിമരുന്ന് സംഭരിച്ചുവെന്നാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ആരോപിക്കുന്നത്.

അതേസമയം, റെയ്ഡുകളിൽ തന്റെ കക്ഷിയുടെ പക്കൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് ആര്യന്റെ അഭിഭാഷകന്റെ വാദം. ആര്യൻ ഖാനുമായി ബന്ധപ്പെട്ട ആഗോള ലഹരിക്കടത്ത് ബന്ധങ്ങൾ കണ്ടെത്തിയതായും അന്വേഷണ ഏജൻസി അവകാശപ്പെട്ടു.

അതേസമയം, മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിൽ അന്താരാഷ്ട്ര ബന്ധം അന്വേഷിക്കാൻ എൻസിബി അഭിഭാഷകൻ എ എസ് ജി അനിൽ സിംഗ് കൂടുതൽ സമയം കോടതിയോട് ആവശ്യപ്പെട്ടു. കോടതിക്ക് മുമ്പാകെ സമർപ്പിച്ച രേഖകൾ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അഭിഭാഷകൻ പറഞ്ഞു. ആര്യൻ ഖാൻ ഇതാദ്യമായല്ല ലഹരി മരുന്ന് ഉപയോഗിക്കുന്നത്. കോടതിയിൽ സമർപ്പിച്ചിരിക്കുന്ന രേഖകളും തെളിവുകളും കാണിക്കുന്നത് അദ്ദേഹം കുറച്ച് വർഷങ്ങളായി ലഹരി മരുന്നിന്റെ സ്ഥിരം ഉപഭോക്താവാണെന്നും സംശയത്തിന്റെ ആനുകൂല്യം നൽകേണ്ടതില്ലെന്നും എ എസ് ജി അനിൽ സിംഗ് വാദിച്ചു.

അർബാസ് മർച്ചന്റിൽ നിന്ന് കണ്ടെടുത്ത മയക്കുമരുന്ന് ആര്യൻ ഖാനും കൂടി വേണ്ടിയുള്ളതായിരുന്നു എന്ന് എൻസിബിയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. വാട്ട്‌സ്ആപ്പ് ചാറ്റുകളും ഫോട്ടോകളും ആര്യൻ ഖാനെതിരായ തെളിവാണ് എന്ന് എൻസിബിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.

ആര്യൻ ഖാന്റെ വാട്ട്‌സ്ആപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കി, ആര്യൻ ലഹരി മരുന്നിനായി വിദേശ പൗരന്മാരുമായി ആശയവിനിമയം നടത്തിയെന്ന് എൻസിബി പറഞ്ഞു. എന്നാൽ, ചാറ്റുകൾ ഫുട്ബോളിനെ കുറിച്ചാണെന്നും മറ്റൊന്നുമല്ലെന്നും ആര്യന്റെ അഭിഭാഷകൻ വാദിച്ചു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി