അശോക സർവകലാശാലയിലെ പ്രൊഫസറുടെ അറസ്റ്റ്; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

അശോക സ‌ർവകലാശാലയിലെ അധ്യാപകൻ അലിഖാൻ മഹ്മൂദാബാദിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മനുഷ്യാവകാശ ലംഘനം നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.

മാധ്യമ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ മനുഷ്യാവകാശ ലംഘനം നടന്നതായി കണ്ടെത്തിയെന്നും വിഷയത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശം നൽകി. ഹരിയാന ഡിജിപിക്കാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. അതേസമയം, അധ്യാപകൻ അലി ഖാൻ മഹ്മൂദാബാദിന് ഉപാധികളോടെ സുപ്രീംകോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. അന്വേഷണത്തിന് മൂന്നംഗ പ്രത്യേക സംഘത്തെ നിയോഗിക്കാൻ ഹരിയാന സർക്കാരിന് നിർദേശവും നൽകി.

ഹരിയാന ഡൽഹി സംസ്ഥാനങ്ങൾക്ക് പുറത്തുള്ളവരാകണം കേസ് അന്വേഷിക്കാൻ, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാനും നിർദേശിച്ചു. അധ്യാപകനെതിരെ മറ്റ് നടപടികൾ എടുക്കരുതെന്ന് അശോക സർവകലാശാലയോടും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം സമയത്ത് ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി അഭിപ്രായം പറയരുത് എന്ന് പ്രൊഫസറോട് സുപ്രീംകോടതി ശാസിച്ചു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു അലിഖാനെ അറസ്റ്റ് ചെയ്‌ത്‌ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി