സിക്കിമില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; ബിനാഗുഡി യൂണിറ്റിലെ നാല് സൈനികര്‍ക്ക് വീരമൃത്യു

സിക്കിമില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികര്‍ക്ക് വീരമൃത്യു. സിക്കിമിലെ പാക്‌യോംഗ് ജില്ലയിലെ സില്‍ക്ക് റൂട്ടിലായിരുന്നു അപകടം നടന്നത്. പശ്ചിമ ബംഗാളിലെ ബിനാഗുഡി യൂണിറ്റില്‍ നിന്നുള്ള സൈനികരാണ് വീരമൃത്യു വരിച്ചത്. പശ്ചിമ ബംഗാളിലെ പെദോംഗില്‍ നിന്ന് സിക്കിമിലെ സുലുക്കിലേക്ക് പുറപ്പെട്ടതായിരുന്നു അപകടത്തില്‍പ്പെട്ട സൈനികര്‍.

മധ്യപ്രദേശ് സ്വദേശിയായ ഡ്രൈവര്‍ പ്രദീപ് പട്ടേല്‍, മണിപ്പൂര്‍ സ്വദേശിയായ ക്രാഫ്റ്റ്മാന്‍ ഡബ്ല്യൂ പീറ്റര്‍, ഹരിയാന സ്വദേശി നായിക് ഗുര്‍സേവ് സിംഗ്, തമിഴ്‌നാട് സ്വദേശിയായ സുബേദാര്‍ കെ തങ്കപാണ്ടി എന്നിവരാണ് അപകടത്തില്‍പ്പെട്ട സൈനികര്‍. വാഹനം റോഡില്‍ നിന്ന് തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു.

700-800 അടി താഴ്ചയിലേക്കാണ് റോഡില്‍ നിന്ന് തെന്നി നീങ്ങിയ വാഹനം മറിഞ്ഞത്. റെനോക്ക്-റോംഗ്ലി സംസ്ഥാന പാതയില്‍ ദാലോപ്ചന്ദ് ദാരയ്ക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്.

Latest Stories

സ്വകാര്യ ബസ് സമരത്തില്‍ ലാഭം കൊയ്യാന്‍ കെഎസ്ആര്‍ടിസി; എല്ലാ ബസുകളും സര്‍വീസ് നടത്താന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍

ടികെ അഷ്‌റഫിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി; നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് കോടതി

എംഎസ്സി എല്‍സ-3 കപ്പല്‍ അപകടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍

"അങ്ങനെയൊരു കാര്യം അവൻ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, കാരണം...": ആകാശ് ദീപിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സഹോദരി

താന്‍ രക്ഷപ്പെട്ടത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതുകൊണ്ട്; ആരോഗ്യ വകുപ്പിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി സജി ചെറിയാന്‍

22 വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും മലയാളത്തിൽ ഒരുമിക്കുന്നു, ആശകൾ ആയിരം ടൈറ്റിൽ പോസ്റ്റർ പുറത്ത്

മുംബൈ ഭീകരാക്രമണത്തില്‍ പാക് ചാരസംഘടനയ്ക്ക് പങ്ക്; താന്‍ പാകിസ്താന്‍ സൈന്യത്തിന്റെ വിശ്വസ്ത ഏജന്റെന്നും തഹവൂര്‍ റാണയുടെ വെളിപ്പെടുത്തല്‍

ത്രില്ലടിപ്പിക്കാൻ വിഷ്ണു വിശാലിന്റെ രാക്ഷസൻ വീണ്ടും, രണ്ടാം ഭാ​ഗം എപ്പോൾ വരുമെന്ന് പറഞ്ഞ് താരം

മുൾഡർ അല്ല ഇത് മർഡർ!!, കഷ്ടിച്ച് രക്ഷപ്പെട്ട് ലാറ, ഇളകാതെ സെവാഗ്; ഇത് നായകന്മാരുടെ കാലം!

തീരുവ യുദ്ധങ്ങളില്‍ ആരും വിജയിക്കില്ല, പുതുതായി ഒരു വഴിയും തുറക്കില്ല; യുഎസിന്റെ അധിക നികുതിയില്‍ പ്രതികരിച്ച് ചൈന