സമയവും തീയതിയും കുറിച്ചോളൂ, ഞാന്‍ ഒറ്റയ്ക്ക് വരും, അണ്ണാശാലയിലേക്ക് പ്രവര്‍ത്തകര്‍ അനുഗമിക്കില്ല; ഉദയനിധിയുടെ വെല്ലുവിളി ഏറ്റെടുത്ത് അണ്ണാമലൈ; തമിഴ്‌നാട്ടില്‍ പെരിയ പോര്‍വിളി

ഡിഎംകെയുടെ ആസ്ഥാനമായ അണ്ണാ അറിവാലയം ഇരിക്കുന്ന അണ്ണാശാലയിലേക്ക് വരാന്‍ ശെധര്യമുണ്ടോയെന്ന വെല്ലുവിളി ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് തമിഴ്‌നാട്ടില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഉദയനിധി അണ്ണാമലൈയോട് അണ്ണാശാലയിലേക്ക് വരാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ചത്.

. അണ്ണാസാലൈയിലേക്ക് വരാന്‍ വെല്ലുവിളിച്ച ഉദയനിധിയോട് സമയവും തിയതിയും കുറിച്ചുവെച്ചോളൂ എന്നായിരുന്നു അണ്ണാമലൈയുടെ മറുപടി. ഉദയനിധിയെ അണ്ണാ അറിവാലയത്തിന് മുന്നില്‍ വെച്ചു കാണാനും താന്‍ തയാറാണെന്ന് അദേഹം പറഞ്ഞു.

‘ഞാന്‍ ചെന്നൈയിലേക്ക് പോകുമ്പോഴെല്ലാം, ഒരുപക്ഷേ അടുത്ത ആഴ്ച, ഡിഎംകെ അംഗങ്ങള്‍ തീയതി, ദിവസം, സ്ഥലം എന്നിവ അടയാളപ്പെടുത്തട്ടെ. അണ്ണാശാലൈയില്‍ എവിടെ വരണമെന്ന് വ്യക്തമാക്കുക. പൊതുവായ സ്ഥലം നല്‍കരുത്, പക്ഷേ അണ്ണാശാലൈയില്‍ എവിടെയാണെന്ന് വ്യക്തമാക്കുക. ഞാന്‍ ഒറ്റയ്ക്ക് വരാം. ബിജെപി പ്രവര്‍ത്തകര്‍ എന്നെ അനുഗമിക്കില്ല. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍, എല്ലാ ഡിഎംകെ പ്രവര്‍ത്തകരെയും പോലീസ് സേനയെയും ഉപയോഗിച്ച് എന്നെ തടയാന്‍ ശ്രമിക്കുക. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.’‘ എന്ന് അണ്ണാമലൈ പറഞ്ഞു.

സേലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, തമിഴ്നാട്ടിലെ ഭാഷാ നയ പ്രശ്നത്തെ ബിജെപിക്ക് ‘ദൈവം നല്‍കിയ അവസരം’ എന്നാണ് അണ്ണാമലൈ വിശേഷിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഈ വിഷയത്തില്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളുടെ നിലപാട് പാര്‍ട്ടി തുറന്നുകാട്ടുന്നുണ്ടെന്ന് അദേഹം പറഞ്ഞു.

നേരത്തെ, ഡി.എം.കെ. യുടെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിന്റെ അസ്തിവാരം തോണ്ടുന്നത് വരെ താന്‍ പ്രവര്‍ത്തിക്കുമെന്ന് അണ്ണാമലൈ പറഞ്ഞിരുന്നു. എന്നാല്‍, അണ്ണാമലൈ ശ്രമിച്ചാല്‍ അറിവാലയത്തിലെ ഒരു പുല്ല് പോലും പറിക്കാന്‍ സാധിക്കില്ലെന്ന് ഡി.എം.കെ. സംഘടനാ സെക്രട്ടറി ആര്‍.എസ്.ഭാരതി തിരിച്ചടിച്ചു.

കഴിഞ്ഞ ദിവസം പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് ഡിഎംകെയുടെ അവസാനം കാണുന്നത് വരെ താന്‍ പ്രവര്‍ത്തിക്കുമെന്ന് അണ്ണാമലൈ പറഞ്ഞത്. ഭാഷാനയത്തില്‍ കേന്ദ്ര സര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുയാണ്. രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ഉപദേശിച്ചു. തേനീച്ചക്കൂടിന് നേരെ കല്ലെറിയരുതെന്ന് സ്റ്റാലിന്‍ തിരിച്ചടിച്ചു. താനും ഡി.എം.കെയും ഉള്ളിടത്തോളം കാലം ഈ മണ്ണില്‍ തമിഴ് ഭാഷയ്ക്കും സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ദ്രോഹകരമായ ഒരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

തേനീച്ചക്കൂടിന് നേരെ കല്ലെറിയരുത്. തമിഴ് ജനതയുടെ പോരാട്ടവീര്യം കാണാന്‍ കൊതിക്കരുത്. ഞാനും ഡി.എം.കെയും ഉള്ളിടത്തോളം തമിഴിനും തമിഴ്നാടിനും അവിടുത്തെ ജനങ്ങള്‍ക്കുമെതിരായ ഒരു പ്രവര്‍ത്തനവും സംസ്ഥാനത്ത് അനുവദിക്കില്ല. കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി