നിര്‍ബന്ധിത ജോലി പത്ത് മണിക്കൂറാക്കി ആന്ധ്രപ്രദേശ്; കൂടുതല്‍ നിക്ഷേപങ്ങളെയും വ്യവസായങ്ങളെയും ആകര്‍ഷിക്കാനെന്ന് നായിഡു സര്‍ക്കാര്‍; തുറന്നെതിര്‍ത്ത് തൊഴിലാളി സംഘടനകള്‍

തൊഴില്‍ സമയങ്ങള്‍ പൊളിച്ചെഴുതി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. സ്വകാര്യ സ്ഥാപനങ്ങളിലും ഫാക്ടറികളിലും നിര്‍ബന്ധിത ജോലി സമയം ഒമ്പതില്‍നിന്ന് പത്ത് മണിക്കൂറായി ഉയര്‍ത്തി. ഇതിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ നിക്ഷേപങ്ങളെയും വ്യവസായങ്ങളെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. .

ഈ നീക്കം തൊഴിലാളികളെ അടിമകളാക്കി മാറ്റാനുള്ള ശ്രമമാണെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിച്ചു. സെക്ഷന്‍ 55 പ്രകാരം അഞ്ച് മണിക്കൂര്‍ ജോലിക്ക് ഒരു മണിക്കൂര്‍ വിശ്രമം ഉണ്ടായിരുന്നു, അത് ഇപ്പോള്‍ ആറ് മണിക്കൂറാക്കി മാറ്റി. നേരത്തേ ഓവര്‍ടൈം 75 മണിക്കൂര്‍വരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ.

ഇപ്പോള്‍ 144 മണിക്കൂറായി വര്‍ധിപ്പിച്ചു. ഇനി 144 മണിക്കൂര്‍ ജോലി ചെയ്താല്‍ മാത്രമേ തൊഴിലാളികള്‍ക്ക് അധിക വേതനം ലഭിക്കൂ. രാത്രി ഷിഫ്റ്റ് നിയമങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. സ്ത്രീകളെ ഈ ഷിഫ്റ്റിലേക്ക് കൊണ്ടുവരാനാണ് ഈ നീക്കം. നേരത്തെ സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ അനുവാദമില്ലായിരുന്നു. ഇതും മാറ്റിയെഴുതിയിട്ടുണ്ട്.

Latest Stories

IND VS ENG: " റിഷഭ് പന്ത് മികച്ച ഫോമിലാണ് എന്നാൽ അടുത്ത മത്സരത്തിൽ കളിപ്പിക്കരുത്"; ഞെട്ടിക്കുന്ന കാരണം തുറന്ന് പറഞ്ഞ് രവി ശാസ്ത്രി

IND VS ENG: അവൻ ഉണ്ടായിരുന്നെങ്കിൽ ഇംഗ്ലണ്ട് എട്ട് നിലയിൽ പൊട്ടിയേനെ; മുൻ ഇംഗ്ലണ്ട് താരത്തിന്റെ വാക്കുകൾ വൈറൽ

'ധോണിയും കോഹ്‌ലിയും നോക്കി നിൽക്കേ അവന്മാർക്ക് ഞാൻ വമ്പൻ പണി കൊടുത്തു': ആന്ദ്രെ റസ്സൽ

'ആ ചെക്കനെ അന്ന് ഞാൻ കുറ്റപ്പെടുത്തി, അവൻ അന്ന് കാണിച്ചത് കണ്ടാൽ ആരായാലും ദേഷ്യപ്പെട്ട് പോകും': രവി ശാസ്ത്രി

പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; 19 കാരന് ദാരുണാന്ത്യം, അപകടം കാറ്ററിം​ഗ് ജോലി കഴിഞ്ഞ് മടങ്ങവേ

ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്ന് ശശി തരൂര്‍

യാഥാര്‍ത്ഥ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം; ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഒടുവില്‍ തേവലക്കര എച്ച്എസില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി; മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു

'എന്നെയൊന്ന് ജീവിക്കാന്‍ വീടൂ'; താന്‍ കൈകള്‍ കഴുകിയത് കൊണ്ട് ആര്‍ക്കും ദോഷമില്ല; വൃത്തി താനാണ് തീരുമാനിക്കുകയെന്ന് സുരേഷ്‌ഗോപി

സേവാഭാരതി ഒരു നിരോധിത സംഘടനയല്ല; ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വിസി