വെഎസ്ആറിന്റെ മകളെത്തുന്നു; മുഖ്യമന്ത്രിയായ സഹോദരന്റെ പാര്‍ട്ടിയോട് നേരിട്ട് ഏറ്റുമുട്ടാന്‍; ആന്ധ്രപ്രദേശ് കോണ്‍ഗ്രസിനെ നയിക്കാന്‍ വൈഎസ് ശര്‍മിള

ആന്ധ്രപ്രദേശ് കോണ്‍ഗ്രസിനെ നയിക്കാന്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ്.ശര്‍മിള എത്തുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിഡുഗു രുദ്ര രാജു ഇന്നലെ രാജിവച്ചതോടെയാണ് ഇത്തരം ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അടുത്തിടെയാണ് മുന്‍ മുഖ്യമന്ത്രി വൈസ്.എസ്.രാജശേഖര റെഡ്ഡിയുടെ മകളായ വൈ.എസ്.ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തന്റെ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുകയായിരുന്നു അവര്‍.

അടുത്ത കാലം വരെ കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ആന്ധ്രയില്‍ തിരിച്ചുവരവാണ് വൈ.എസ്.ആറിന്റെ മകളിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വിയോഗവും പിന്നാലെ നടത്തിയ ആന്ധ്ര വിഭജനവുമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ തകര്‍ച്ചയിലേക്ക് നയിച്ചത്. തുടര്‍ന്ന് ജഗന്‍ നടത്തിയ നീക്കങ്ങളും കോണ്‍ഗ്രസിന്റെ പതനം പൂര്‍ത്തിയാക്കി.

ജഗന്‍ രൂപീകരിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ കണ്‍വീനറായിരുന്നു ശര്‍മിള സഹോദരനുമായി കലഹിച്ച് വൈഎസ്ആര്‍ തെലുങ്കാന എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു. തെലുങ്കാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വൈ.എസ്. ശര്‍മിളയെ ആന്ധ്രയിലെത്തിച്ച് ജഗന് കടുത്ത വെല്ലുവിളി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് ആന്ധ്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് നിര്‍ണായക നീക്കം നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Latest Stories

ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല, വിരമിക്കല്‍ പ്രഖ്യാപിച്ച് കിവീസ് വെടിക്കെട്ട് ബാറ്റര്‍

ആഭ്യന്തര ക്രിക്കറ്റ് കളിച്ചാല്‍ മാത്രം അകത്ത്, സമ്മതിച്ച് സൂപ്പര്‍ താരം; കളി ബിസിസിഐയോടോ..!

ഒടുവില്‍ അരവിന്ദ് കെജ്രിവാള്‍ പുറത്തേക്ക്; ജൂണ്‍ ഒന്ന് വരെ ഇടക്കാല ജാമ്യം; തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാന്‍ കോടതി അനുവാദം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 210.51 കോടി രൂപ; പൊതു ആവശ്യ ഫണ്ടില്‍ ആദ്യ ഗഡു അനുവദിച്ചു; വരുമാനം കുറവായ പഞ്ചായത്തുകളുടെ കൈപിടിച്ച് സര്‍ക്കാര്‍

എടാ മോനെ.. ഹിന്ദി രാഷ്ട്രഭാഷയല്ലേ ബഹുമാനിക്കേണ്ടേ..; രംഗണ്ണനും അമ്പാനും ഭാഷയെ അപമാനിച്ചു, വിമര്‍ശനം

വരാനിരിക്കുന്ന തലമുറ ആ ഇന്ത്യൻ താരത്തെ മാതൃകയാക്കണം, അയാൾ അത്രമാത്രം കഷ്ടപെട്ടിട്ടുണ്ട്: മുഹമ്മദ് ഷമി പറയുന്നത് ഇങ്ങനെ

ചരക്ക് എന്ന് വിളിക്കുന്ന സിനിമകളില്‍ ഇനി അഭിനയിക്കില്ല, അറിയാതെ അങ്ങനെ ഒരുപാട് സിനിമകള്‍ ചെയ്തു പോയി: സൊനാക്ഷി സിന്‍ഹ

IPL 2024: 'അത് ചെയ്താല്‍ ഞങ്ങള്‍ക്ക് അവനെ നഷ്ടപ്പെടും'; ധോണിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്‌ളെമിംഗ്

വിവാഹം മുടങ്ങിയത് ബാലാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ; 16കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്; പ്രതി രക്ഷപ്പെട്ടത് പെണ്‍കുട്ടിയുടെ തലയുമായി

ഇന്ത്യയില്‍ രാഷ്ട്രീയ അസന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; അമേരിക്കക്കെതിരെ ആഞ്ഞടിച്ച് റഷ്യ; മതസ്വാതന്ത്ര്യ വിവാദത്തില്‍ മോദി സര്‍ക്കാരിന് പൂര്‍ണ പിന്തുണ