ഒരു വയസുകാരന്റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തി, അമ്മ അറസ്റ്റില്‍

സ്വകാര്യ ജീവിതത്തിന് തടസമെന്ന് കണ്ട് ഒരു വയസ്സുള്ള മകനെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. തമിഴ്‌നാട് ഊട്ടി വണ്ണാര്‍പ്പേട്ടയില്‍ താമസിക്കുന്ന ഗീതയാണ് (40)പിടിയിലായത്. മകന്‍ നിധീഷിന്റെ വായില്‍ അമിതമായി ഭക്ഷണം തിരുകിക്കയറ്റി ശ്വാസ മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.

ഫെബ്രുവരി 14നായിരുന്നു സംഭവം. അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കും മുമ്പ് മരിച്ചിരുന്നു. കുട്ടി തലകറങ്ങി വീമുവെന്നാണ് ഗീത പറഞ്ഞത്. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ച് അന്വേഷണം നടത്തിയതോടെയാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. ഗീതയ്ക്ക് സംശയം ഉണ്ടാകാത്ത വിധമാണ് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോയത്.

കോയമ്പത്തൂര്‍ സ്വദേശി കാര്‍ത്തിക്ക് എന്ന യുവാവിനെ വിവാഹം ചെയ്ത് രണ്ട് ആണ്‍മക്കളുമായി ഊട്ടിയിലായിരുന്നു ഗീത താമസിച്ചിരുന്നത്. എന്നാല്‍ ഗീതയുമായി പിണങ്ങി കാര്‍ത്തിക്ക് മൂത്ത മകനായ മൂന്ന വയസുകാരനൊപ്പം തിരികെ കോയമ്പത്തൂരിലേക്ക് പോയിരുന്നു. ഒരു വയസുകാരനുമൊത്താണ് ഗീത താമസിച്ചിരുന്നത്. ഇവര്‍ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നു. ഇതിന് തടസ്സമാകുമെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭക്ഷണം കുടുങ്ങി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി. കുടടിയുടെ തലയില്‍ പരിക്ക് പറ്റിയതായും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഗീതയെ കസ്റ്റഡിയില്‍ എടുത്ത ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. സ്വാഭാവിക മരണമെന്ന് തോന്നിക്കാനാണ് ഭക്ഷണം കുത്തി നിറച്ച് കൊലപ്പെടുത്തിയതെന്നും അവര്‍ മൊഴി നല്‍കി. പ്രതിയെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി റിമാാന്‍ഡ് ചെയ്തു.

Latest Stories

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല; സ്‌ട്രോങ് റൂം തുറന്നുവെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടർ

കരുണയുടെ പേരിൽ ആഗോള സ്ഥാനാന്തരം: ഹിപ്പോ രക്ഷാപ്രവർത്തനമോ, ഇന്ത്യൻ പരിസ്ഥിതിനയത്തിന് വെല്ലുവിളിയോ?

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു

“ഹരിത ഇന്ധനത്തിന്റെ മറവിൽ: എഥനോൾ നയം ഇന്ത്യയെ ജലക്ഷാമത്തിലേക്ക് തള്ളുന്നോ?”

അഞ്ച് ദിവസം ശക്തമായ മഴ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാകും, തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ തമ്മിലുള്ള ഗുസ്തി മത്സരം അല്ല ; ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കിട്ടും: മുഹമ്മദ് റിയാസ്

'ഭരണമാറ്റം വേണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്ത്രീകൾ; ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാർ ഉറപ്പായും പരാജയപ്പെടും : കെ. മുരളീധരൻ

മന്ത്രിമാര്‍ക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി; അടുത്ത കാബിനറ്റ് മെയ് 5ന്

പണം മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനെ തലകീഴായ് കെട്ടിത്തൂക്കി മര്‍ദ്ദിക്കാന്‍ ശ്രമം; പുനലൂരിൽ ചില്‍ഡ്രന്‍സ് ഹോമിലെ കുക്കും വാര്‍ഡനും കസ്റ്റഡിയില്‍

വാണിജ്യ ഗ്യാസ് വില വര്‍ധന: ഹോട്ടലുടമകൾ ഈ മാസം ആറിന് കടകൾ അടച്ചിടും