വികസനം കാണണമെങ്കില്‍ ഇറ്റാലിയന്‍ കണ്ണട ഊരി മാറ്റണമെന്ന് രാഹുലിനോട് അമിത്ഷാ

രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തരമന്ത്രി അമിത്ഷാ. ബി ജെ പി അധികാരത്തില്‍ വന്നതിന് ശേഷമുള്ള വികസനം കാണണമെങ്കില്‍ ഇറ്റാലിയന്‍ കണ്ണട ഊരിമാറ്റി കണ്ണുതുറന്ന് നോക്കണമെന്ന് അമിത് ഷാ പറഞ്ഞു. അരുണാചല്‍ പ്രദേശിലെ നാംസായില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

കോണ്‍ഗ്രസുകാര്‍ തുടര്‍ച്ചയായി ചോദിച്ചുകൊണ്ടിരിക്കുന്നത് കഴിഞ്ഞ എട്ടു വര്‍ഷമായി മോദി സര്‍ക്കാര്‍ എന്തു ചെയ്തു എന്നാണ്. കണ്ണുകള്‍ അടച്ചുപിടിച്ചുകൊണ്ട് നോക്കിയാല്‍ ഒരാള്‍ക്ക് വികസനം കാണാന്‍ കഴിയുമോ? കണ്ണടച്ചുപിടിച്ച് വികസനം കാണാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസുകാരെന്നും അമിത് ഷാ ആരോപിച്ചു.

‘ രാഹുല്‍ ബാബ, ദയവായി നിങ്ങളുടെ കണ്ണുകള്‍ തുറക്കുകയും ഇറ്റാലിയന്‍ കണ്ണട ഊരിമാറ്റുകയും ചെയ്യൂ, അപ്പോള്‍ നിങ്ങള്‍ക്കു കാണാം എട്ടുവര്‍ഷത്തിനിടയില്‍ എന്താണ് സംഭവിച്ചതെന്ന്. ഈ എട്ടുവര്‍ഷംകൊണ്ട് ടൂറിസവും ക്രമസമാധാന പാലനവും ശക്തിപ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞു. കഴിഞ്ഞ 50 വര്‍ഷമായി സാധിക്കാതിരുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി പേമ ഖണ്ഡുവിനും സാധിച്ചു’, അമിത് ഷാ പറഞ്ഞു.

Latest Stories

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രയും ഗൗതം അദാനി നേടിയെടുത്ത വിദേശ കരാറുകളും

സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

IND vs ENG: ജഡേജയെക്കുറിച്ച് 2010 ൽ ധോണി നടത്തിയ പ്രസ്താവന വീണ്ടും ചർച്ചയാവുന്നു

ബിജെപി ഭരണത്തിലെ കന്യാസ്ത്രീമാരുടെ അറസ്റ്റും സഭാ മേലധ്യക്ഷന്മാരുടെ പ്രീണനവും; സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

ശത്രു മുട്ടുമടക്കിയപ്പോള്‍ എന്തിന് അവസാനിപ്പിച്ചു; ഓപ്പറേഷന്‍ സിന്ദൂറില്‍ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി