ഇന്ത്യ മുന്നണി ഏഴ് കുടുംബങ്ങളുടെ സഖ്യം; ബിജെപിയ്ക്ക് പ്രധാനം രാജ്യ സുരക്ഷയെന്ന് അമിത് ഷാ

പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി ഏഴ് കുടുംബങ്ങളുടെ സഖ്യമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ളത് കുടുംബ പാര്‍ട്ടികളുടെ സഖ്യമാണെന്ന് അമിത് ഷാ പറഞ്ഞു. പത്തു വര്‍ഷത്തിനുള്ളില്‍ കുടുംബ രാഷ്ട്രീയവും അഴിമതിയും ജാതി വാദവും നരേന്ദ്ര മോദി ഇല്ലാതാക്കിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബിജെപി ദേശീയ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. മോദി അധികാരം നിലനിറുത്തുമെന്ന് ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ബിജെപി കുടുംബ പാര്‍ട്ടി ആയിരുന്നെങ്കില്‍ ചായ കച്ചവടക്കാരന്റെ മകന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുമായിരുന്നില്ല. ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം രാജ്യസുരക്ഷയാണെന്നും അമിത് ഷാ വ്യക്തമാക്കി.

മോദി സര്‍ക്കാരിന് കീഴില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യം എല്ലാ മേഖലയിലും വികസനം കൈവരിച്ചതായും കേന്ദ്ര മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Latest Stories

സ്വന്തം സഭയും ആതുര സേവനവും സാമ്പത്തിക തട്ടിപ്പും- യോഹന്നാന്റെ വിവാദ ജീവിതം; കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

58കാരന്റെ നായികയായി 28കാരി, സല്‍മാന്‍ ഖാനൊപ്പം രശ്മിക എത്തുന്നു; എആര്‍ മുരുകദോസ് ചിത്രം 'സിക്കന്ദര്‍' എയറില്‍

ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് മരണം

സെൽഫി അല്ലെ ചോദിച്ചുള്ളൂ അതിന് ഇങ്ങനെ..., ആരാധകനെ പഞ്ഞിക്കിട്ട് ബംഗ്ലാദേശ് സൂപ്പർതാരം; വീഡിയോ വൈറൽ

കളക്ടറിന്റെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; ഒപി നിറുത്തിവച്ചതോടെ വലഞ്ഞത് കാത്തുനിന്ന രോഗികള്‍; ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കി കെജിഎംഒ

അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആരും ഇല്ലായിരുന്നു എന്നാണല്ലോ പറയുന്നത്; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ സംവാദത്തിന് വെല്ലുവിളിച്ച് ബി. ഉണ്ണികൃഷ്ണൻ

എന്റെ എല്ലാ കല്യാണത്തിനും വന്നയാളാണ് മമ്മൂക്ക, എന്നാണ് ഇനിയൊരു കല്യാണം എന്നായിരുന്നു അന്ന് ചോദിച്ചത്..: ദിലീപ്

അന്ന് റൊണാൾഡോയുടെ ഗോളിലൂടെ ഞങ്ങളെ ചതിച്ചു, ഇന്ന് സൗകര്യങ്ങൾ ഉണ്ടായിട്ടും റഫറി വീണ്ടും പണി തന്നു; മാഡ്രിഡിൽ സംഭവിച്ചതിനെക്കുറിച്ച് തോമസ് മുള്ളർ

ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

നടി ജ്യോതി റായ്‌യുടെ സ്വകാര്യ വീഡിയോ ചോര്‍ന്നു, ചര്‍ച്ചയായി യുവാവിന്റെ ഭീഷണി; വിവാദം