'മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ വള്ളിപൊട്ടിക്കുന്നതും ബലാത്സംഗ ശ്രമമല്ല'; വിവാദ പരാമർശവുമായി അലഹബാദ് ഹൈക്കോടതി

പെൺകുട്ടിയുടെ മാറിടം സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും അവളെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ കുറ്റമോ, ബലാത്സംഗ ശ്രമത്തിനുള്ള തെളിവുകളായോ കണക്കാക്കാനാകില്ലെന്ന വിചിത്ര വാദവുമായി അലഹബാദ് ഹൈക്കോടതി. ബലാത്സംഗവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും വ്യത്യസ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് രാം മനോഹർ നായാരൺ മിശ്രയുടെ പരാമർശം.

ബലാത്സംഗശ്രമം കുറ്റാരോപിതർക്കു മേൽ ചുമത്തണമെങ്കിൽ അവർ തയാറെടുപ്പുഘട്ടത്തിൽ നിന്ന് മുന്നോട്ടു പോയെന്ന് വാദിഭാഗം തെളിയിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് നാരായൺ മിശ്ര ചൂണ്ടിക്കാട്ടി.പവൻ, ആകാശ് എന്നീ പേരുകളിലുള്ള രണ്ടു യുവാക്കൾക്കെതിരെ കീഴ്ക്കോടതി ചുമത്തിയ പോക്സോ കേസിനെതിരെ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ പരാമർശം. കീഴ്കോടതി ചുമത്തിയ കുറ്റങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്നും കോടതി നിർദേശിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നെന്ന പരാതിയിൽ കസൻഗഞ്ച് കോടതിയാണ് ഇരുവർക്കുമെതിരെ ലൈംഗികാതിക്രമം, പോക്‌സോ വകുപ്പുകൾ ചുമത്തിയത്. 2021 ലാണ് കേസിന് ആസ്പദമായ സംഭവം. ലിഫ്റ്റ് നൽകാമെന്ന വ്യാജേന പ്രതികൾ പെൺകുട്ടിയെ വാഹനത്തിൽ കയറ്റി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. പെൺകുട്ടിയെ ചാലിലൂടെ വലിച്ചിഴച്ചെന്നും പൈജാമയുടെ വള്ളി പൊട്ടിക്കാൻ ശ്രമിച്ചെന്നുമാണ് അകാശിനെതിരായ ആരോപണം.

സംഭവം നടന്ന സ്ഥലത്തുകൂടി പോയ ഒരാളാണു പെൺകുട്ടിയെ രക്ഷിച്ചതെന്നും പരാതിയിൽ പറയുന്നു. എന്നാൽ പ്രതി ഈ പ്രവർത്തിയിലൂടെ പെൺകുട്ടിയെ നഗ്നയാക്കിയതായോ വസ്ത്രം അഴിച്ചതായോ സാക്ഷികൾ പറയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. സംഭവത്തിൽ സമൻസ് അയച്ച കീഴ്കോടതി നടപടിയെ ചോദ്യം ചെയ്താണു യുവാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

Latest Stories

സൗബിൻ തൂക്കി, മോണിക്ക പാട്ടിൽ പൂജയെ സൈഡാക്കിയെന്ന് സോഷ്യൽ മീഡിയ, ട്രെൻഡിങായി ലിറിക്കൽ വീഡിയോ

IND vs ENG: "ബുംറ അതിന് തയ്യാറായിരുന്നില്ല എന്ന് തോന്നി"; നിരീക്ഷണവുമായി ദിനേശ് കാർത്തിക്

കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി നടപടി; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസ് വിദ്യാർത്ഥികൾ

കാർത്തിയുടെ നായികയായി കല്യാണി പ്രിയദർശൻ; മാർഷൽ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്

2026 നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളം ബിജെപി പിടിക്കുമെന്ന് അമിത് ഷാ; തദ്ദേശതിരഞ്ഞെടുപ്പില്‍ 25 ശതമാനത്തിലേറെ വോട്ട് നേടി വിജയക്കൊടി പാറിക്കുമെന്നും പുത്തരിക്കണ്ടം മൈതാനിയില്‍ പ്രഖ്യാപനം

IND vs ENG: ലോർഡ്‌സ് ഓണേഴ്‌സ് ബോർഡിൽ തന്റെ പേര് ചേർക്കപ്പെട്ടത് എന്തുകൊണ്ട് ആഘോഷിച്ചില്ല? കാരണം വെളിപ്പെടുത്തി ബുംറ

IND vs ENG: “ഇന്ത്യയോട് സഹതാപമില്ല, ബുംറയോടൊന്ന് ചോദിക്കാമായിരുന്നു”: പന്ത് മാറ്റത്തിലെ ഇന്ത്യയുടെ പരാജയത്തെ വിമശിച്ച് ഇംഗ്ലണ്ട് മുൻ താരം

'എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായി, രണ്ട് എഞ്ചിനുകളും പ്രവർത്തന രഹിതമായി'; അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

IND vs ENG: : 'ആരുടെയോ ഭാര്യ വിളിക്കുന്നു'; പത്രസമ്മേളനത്തിനിടെ ഫോൺ റിംഗ് ചെയ്തപ്പോൾ ബുംറയുടെ രസകരമായ പ്രതികരണം

IND VS ENG: 'താൻ നിൽക്കുന്നത് അവന്മാരെ സഹായിക്കാനാണോ'; കളിക്കളത്തിൽ അമ്പയറോട് കയർത്ത് ഗിൽ; സംഭവം ഇങ്ങനെ