ബി.ജെ.പിക്ക് ഭരണത്തുടർച്ച പ്രവചിക്കുന്നത് 'കഞ്ചാവ് സർവേ'കളെന്ന് അഖിലേഷ് യാദവ്

ഉത്തർപ്രദേശിൽ ബിജെപി ഭരണത്തുടർച്ച നേടും എന്ന വിധത്തിൽ പുറത്തുവന്ന അഭിപ്രായ സർവേകളെ കണക്കറ്റ് പരിഹസിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഇത് അഭിപ്രായ സർവേയല്ല,വല്ല കഞ്ചാവ് സർവേ ആയിരിക്കുമെന്നും അഖിലേഷ് ദേശീയ മാധ്യമങ്ങളിലൊന്നിനോട് പ്രതികരിച്ചു.

ഇതൊന്നും അഭിപ്രായ സര്‍വേകളല്ല, കേവലം കഞ്ചാവ് സര്‍വേകളാണ്. എന്തൊക്കെ ലഹരിമരുന്നുകൾ കഴിച്ചിട്ടാണ് അവര്‍ ഇത്തരത്തിലുള്ള ഡേറ്റയും കണക്കുകളും കാണിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ലെന്നും അഖിലേഷ് പറയുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഏറ്റവും വലിയ നുണയൻ എന്നും അദ്ദേഹം ആരോപിച്ചു.

അഭ്യൂഹങ്ങൾക്കു വിരാമമിട്ട് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നിയമസഭാ തിര‍ഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചിരുന്നു. മെയിൻപുരി ജില്ലയിലെ കർഹാലിൽനിന്നു തന്നെയാണ് അഖിലേഷ് മത്സരിക്കുക. മുലായം സിങ് യാദവ് 5 തവണ തിരഞ്ഞെടുക്കപ്പെട്ട, ലോക്സഭാ മണ്ഡലമായ മെയിൻപുരിയിൽ ഉൾപ്പെട്ട മണ്ഡലമാണിത്.

7ഘട്ടങ്ങളായാണ് യു.പി തെ​രഞ്ഞെടുപ്പ്. ഫെബ്രുവരി 10നാണ് ആദ്യഘട്ടം. മാർച്ച് ഏഴിന് അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കും. മാർച്ച് 10നാണ് വോട്ടെണ്ണൽ.

യുപിയിൽ ബിജെപി ഒഴികെ ഏതു കക്ഷികളുമായും സഹകരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവർത്തിച്ചു. താനായിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന മട്ടിൽ പ്രതികരിച്ചത് നിരന്തരമുള്ള ചോദ്യങ്ങളോടു തമാശമട്ടിൽ നിലപാടെടുത്തതാണെന്നും അവർ പറഞ്ഞു

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍