കോണ്‍ഗ്രസ് ദേശീയ ട്രഷററായി അജയ് മാക്കനെ നിയമിച്ചു. പവന്‍ കുമാര്‍ ബന്‍സാലിനു പകരക്കാരനായാണ് ട്രഷറര്‍ സ്ഥാനത്തേക്ക് മാക്കന്‍ എത്തുന്നത്. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ഖാര്‍ഗെയാണ് അദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അജയ് മാക്കന്‍ നിലവില്‍ പ്രവര്‍ത്തക സമിതി അംഗമാണ്.
കെ.സി വേണുഗോപാലാണ് പുതിയ നിയമനം വാര്‍ത്താകുറിപ്പിലൂടെ പുറത്തുവിട്ടത്.
മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ യുവജന, സ്പോര്‍ട്സ്, ആഭ്യന്തരസഹമന്ത്രി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഷീലാ ദീക്ഷിത് സര്‍ക്കാരുകളിലും വിവിധ വകുപ്പുകള്‍ അജയ് മാക്കന്‍ കൈകാര്യം ചെയ്തിട്ടുണ്ട്.