'ഞാനെന്താ ബോംബുമായി നടക്കുകയാണോ'; വിമാനത്താവളത്തിലെ സുരക്ഷയെ ചോദ്യം ചെയ്ത മലയാളിയെ ഇഴകീറി പരിശോധിച്ചു, വിമാനത്തിലും കയറ്റിയില്ല

വിമാനത്താവളത്തില്‍ കനത്ത സുരക്ഷാ പരിശോധന നടത്തുന്നതിന് പ്രതിഷേധിച്ച മലയാളി യാത്രക്കാരനെ വിമാനത്തില്‍ കയറ്റിയില്ല. പത്തനംതിട്ട സ്വദേശിയായ അലക്‌സ് മാത്യുവിനെയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ കയറ്റാതിരുന്നത്. ചൊവ്വാഴ്ച കൊച്ചിയില്‍നിന്നു ഭുവനേശ്വറിലേക്ക് പോകുകയായിരുന്നു ഇന്‍ഡിഗോ എയര്‍ലൈന്‍സ്.

ഇന്ത്യ-പാക് സംഘര്‍ഷം ഇപ്പോഴും തുടരുന്നതിനാല്‍ കനത്ത സുരക്ഷയാണ് രാജ്യത്തെ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനിടെയാണ് അലക്‌സ് കനത്ത സുരക്ഷയിലൂടെ പോകാന്‍ വിസമ്മതിച്ചത്. “ഞാനെന്താ ബാഗില്‍ ബോംബുമായി നടക്കുകയാണോ” എന്ന അലക്‌സിന്റെ പരാമര്‍ശമാണ് ഇന്‍ഡിഗോ അധികൃതരുടെ നടപടിക്കു പിന്നിലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്താവളത്തിലെ സിഐഎസ്എഫ് പരിശോധന പൂര്‍ത്തിയാക്കിയതിനു പിന്നാലെ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പ് ബോര്‍ഡിങ് പോയിന്റിനു സമീപം രണ്ടാമതും യാത്രക്കാരെയും അവരുടെ ബാഗും പരിശോധിക്കുന്ന സെക്കന്‍ഡറി ലാഡര്‍ പോയിന്റ് സെക്യൂരിറ്റി (എസ്എല്‍പിസി) എന്ന സംവിധാനത്തിനെതിരെയാണ് അലക്‌സ് പ്രതിഷേധിച്ചത്.

പ്രതിഷേധം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ക്വിക്ക് റെസ്‌പോണ്‍സ് ടീമും ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി അലക്‌സിനെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ വിമാനത്തില്‍ കയറാന്‍ അനുവദിക്കാതെ സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി അലക്‌സിനെ പൊലീസിനു കൈമാറുകയും ചെയ്തു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്