പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ അതിർത്തിയിൽ സംഘർഷം; പൂഞ്ചിൽ പാക് പ്രകോപനമെന്ന് റിപ്പോർട്ട്, ഉറി സെക്ടറിലും ഏറ്റുമുട്ടൽ

കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയിൽ വീണ്ടും സംഘർഷങ്ങളെന്ന് റിപ്പോർട്ട്. പൂഞ്ച് ജില്ലയിലെ മെന്ദാർ മേഖലയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തി. പ്രകോപനമില്ലാതെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്നും കുറച്ചുനേരം തുടർന്നെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഉറി സെക്ടറിലും ഏറ്റുമുട്ടലെന്ന് റിപ്പോർട്ടുകളുണ്ട്.

പൂഞ്ചിലെ വെടിവെയ്പ്പിൽ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകൾ വന്നട്ടില്ല. അതേസമയം, പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി. കൂടാതെ ദ്വിദിന സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെത്തി. കേന്ദ്ര ധനമന്ത്രി നിർമല സീതാരമനും വിദേശയാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തിട്ടുണ്ട്.

ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രാധ്യൻ പ്രസിഡന്റ് പുടിനും രം​ഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച ട്രംപ് ആക്രമണത്തിന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇന്ത്യക്ക് പൂർണ്ണമായ പിന്തുണ ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നിൽക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

Latest Stories

വീണ്ടും ഹസ്തദാന വിവാദം; പാക് ക്യാപ്റ്റന് കൈ കൊടുക്കാതെ ഹർമൻ

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ നിന്നു തന്നെയാണ് ഈ ലോകകപ്പും തുടങ്ങിയിരിക്കുന്നത്: ദീപ്‌തി ശർമ

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ