കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി രാജസ്ഥാന്‍;  തിങ്കളാഴ്ച ബംഗാളിലും പ്രമേയം കൊണ്ടുവരും

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി രാജസ്ഥാന്‍ നിയമസഭയും. കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നത്. രാജ്യവ്യാപകമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നിയമം റദ്ദാക്കണമെന്ന് രാജസ്ഥാന്‍ നിയമസഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രമേയം ചര്‍ച്ചയ്‌ക്കെടത്തതോടെ ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. ഭേദഗതി നിയമത്തിന് അനുകൂലമായി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.

പാര്‍ലമെന്റ് പാസാക്കിയ നിയമം അനധികൃത കുടിയേറ്റക്കാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ മവര്‍തിരിക്കുന്നതാണെന്നും അത്തരം വിവേചനങ്ങള്‍ ഭരണഘടനയുടെ മതേതര മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും അനുഛേദം 14ന്റെ നഗ്നമായ ലംഘനമാണെന്നും പ്രമേയം പറയുന്നു.

മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന ഒരു നിയമം ഇതാദ്യമായാണ് രാജ്യത്ത് നടപ്പാക്കുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ നിയമം വലിയ ആശങ്കകള്‍ സൃഷ്ടിക്കപ്പെടുന്നതെന്നും രാജ്യമെമ്പാടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. അസമില്‍ കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രകാരം 19 ലക്ഷം പേര്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട കാര്യവും പ്രമേയത്തില്‍ പറയുന്നു.

ഇതോടെ ഈ വിഷയത്തില്‍  പ്രമേയം പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍. കേരളമാണ് ഈ വിഷയത്തില്‍ ആദ്യമായി  പ്രമേയം പാസാക്കുന്ന സംസ്ഥാനം. പിന്നാലെ പഞ്ചാബും ഈ മാതൃക പിന്തുടര്‍ന്ന് പ്രമേയം പാസാക്കി. അതേസമയം, പശ്ചിമ ബംഗാള്‍ നിയമസഭ തിങ്കാളഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ നിയമം റദ്ദാക്കണമെന്ന പ്രമേയം കൊണ്ടുവരും.

Latest Stories

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി