ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ? ആശങ്ക വേണ്ട, 15 ദിവസത്തിനുളളില്‍ പുതിയ കാര്‍ഡ് എടുക്കാം

നിങ്ങളുടെ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ടെന്‍ഷന്‍ ആകേണ്ട. ഓണ്‍ലൈനായി 50 രൂപ അടച്ച് പുതിയ പ്രിന്റഡ് കാര്‍ഡിന് ഓര്‍ഡര്‍ നല്‍കാം. എം ആധാര്‍ എന്ന മൊബൈല്‍ ആപ്പ് വഴിയാണ് പുതിയ കാര്‍ഡിന് അപേക്ഷിക്കേണ്ടത്.

15 ദിവസത്തിനുള്ളില്‍ പുതിയ കാര്‍ഡ് വീട്ടിലെത്തും. “ആധാര്‍ റീപ്രിന്റ്” ഉള്‍പ്പടെയുളള സേവനങ്ങളാണ് ആപ്പ് വഴി ലഭ്യമാക്കുന്നത്. പ്രിന്റഡ് ആധാര്‍ കാര്‍ഡിനു പകരം എംആധാറിലുള്ള ഡിജിറ്റല്‍ ആധാറും ഇനി എവിടെയും ഉപയോഗിക്കാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.മലയാളം ഉള്‍പ്പടെ 13 ഭാഷകളിലുള്ള പിന്തുണയും പുതിയ ആപ്പിലുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ഐഒഎസ് ആപ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

ബയോമെട്രിക് ലോക്ക്- നിങ്ങളുടെ വിരലടയാളം, ഐറിസ് (കണ്ണ് പരിശോധന) എന്നിവ ഉപയോഗിച്ചുള്ള ആധാര്‍ ഇടപാടുകള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സാധിക്കും. ആധാര്‍ നമ്പര്‍ ഒരു ഇടപാടുകള്‍ക്കും ഉപയോഗിക്കേണ്ടതില്ലെന്നു തോന്നിയാല്‍ ആധാര്‍ ലോക്ക് ചെയ്യാം.

വെര്‍ച്വല്‍ ഐഡി- 12 അക്കം ഉള്ള യഥാര്‍ഥ ആധാറിനു പകരം 16 അക്കം ഉള്ള വെര്‍ച്വല്‍ ഐഡി നമ്പര്‍ ഉപയോഗിക്കാനാകും. ആധാര്‍ നമ്പര്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടുന്നതു തടയാനാണിത്. ഇത്തരത്തില്‍ സുരക്ഷ ഉറപ്പുവരുത്തുന്ന സേവനങ്ങളും ആപ്പ് വഴി സാധ്യമാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ