വിദ്യാഭ്യാസമുണ്ട്, തൊഴിലില്ല; രാജ്യത്തെ തൊഴില്‍രഹിതരില്‍ 83 ശതമാനവും യുവാക്കളാണെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോർട്ട്

ഇന്ത്യയിൽ തൊഴിൽരഹിതരായ യുവാക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. തൊഴിലില്ലായ്മയില്‍ 83 ശതമാനം പേരും യുവാക്കളാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2000 മുതൽ 2022 വരെയുള്ള കണക്കാണ് റിപ്പോർട്ടിൽ ഉള്ളത്.

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം കഴിഞ്ഞ യുവാക്കളില്‍ 65.7 ശതമാനം പേര്‍ക്കും തൊഴിലില്ല എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2000ല്‍ ഇത് 35.2 ശതമാനമായിരുന്നു. തൊഴിലില്ലായ്മ അനുഭവിക്കുന്ന 83% ശതമാനം യുവാക്കളിൽ പത്താം ക്ലാസിന് മുകളിൽ വിദ്യാഭ്യാസം നേടിയവർ 65.7 ശതമാനം പേരുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പത്താം ക്ലാസ് പൂർത്തിയാക്കിയ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 2018 വരെയുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.

വിദ്യാഭ്യാസയോഗ്യത ഉണ്ടായിട്ടും തൊഴിൽരഹിതരായി നിൽക്കുന്ന യുവാക്കളുടെ എണ്ണത്തിലും ഗണ്യമായ വർധനവാണ് കഴിഞ്ഞ വർഷങ്ങളിൽ രേഘപ്പെടുത്തിയിട്ടുള്ളത്. റിപ്പോർട്ട് അനുസരിച്ച്, 2000ൽ 54.2 ശതമാനം ആയിരുന്ന കണക്ക് 2022 ആയപ്പോഴേക്കും 65.7 ശതമാനം ആയി വർദ്ധിച്ചു. ഇതിൽ പുരുഷന്മാരേക്കാൾ സ്ത്രീകളാണ് എണ്ണത്തിൽ കൂടുതൽ, 62.2 ശതമാനം പുരുഷന്മാരും 76.7 ശതമാനം സ്ത്രീകളുമാണ് വിഭ്യാഭ്യാസം ഉണ്ടായിട്ടുകൂടി തൊഴിൽരഹിതരായി തുടരുന്നത്.

സ്ഥിരം ജീവനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമുള്ള വേതനം 2019ന് ശേഷം വര്‍ധിച്ചില്ല. അവിദഗ്ധ തൊഴിലാളികള്‍ക്കിടയില്‍ വലിയൊരു വിഭാഗത്തിന് 2022ല്‍ മിനിമം വേതനം പോലും ലഭിച്ചില്ല. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മോശം തൊഴിലവസരങ്ങൾ പ്രകടമായി കാണുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

2009 നും 2019 നും ഇടയില്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍ ഗണ്യമായി വര്‍ധിക്കുകയും കോവിഡ് പകര്‍ന്നുപിടിച്ച വര്‍ഷങ്ങളില്‍ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ഗണ്യമായി കുറഞ്ഞെന്നും കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ലര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക മേഖലയിലെ തൊഴിലാളികള്‍ പ്രധാനമായും നിര്‍മ്മാണ മേഖലയിലേക്കാണ് മാറിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏകദേശം 90 ശതമാനം തൊഴിലാളികളും അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്.

നിത്യജീവിതത്തില്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹിക സുരക്ഷ അനുഭവിക്കുന്നത് ചെറിയ വിഭാഗം പേര്‍ മാത്രമാണ്. കാര്‍ഷികേതര വിഭാഗത്തില്‍ ജോലി ചെയ്യുന്നവരും സംഘടിത തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുമാണ് പ്രധാനമായും തൊഴില്‍ സുരക്ഷിതത്വം അനുഭവിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ കരാര്‍ വത്കരണത്തിന്റെ തോത് ഗണ്യമായി വര്‍ധിച്ചു. ചെറിയ ശതമാനം തൊഴിലാളികള്‍ മാത്രമാണ് ദീര്‍ഘകാല കരാര്‍ ജോലികളില്‍ ഏര്‍പ്പെടുന്നത്.

ഗുണനിലവാരമുള്ള തൊഴിലവസരങ്ങളുടെ അഭാവമാണ് ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾക്കിടയിലും തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന്റെ പ്രധാന കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. വർധിച്ചു വരുന്ന സാമൂഹിക അസമത്വങ്ങൾക്ക് ആക്കം കൂട്ടുകയാണ് റിപ്പോർട്ടിലെ മറ്റ് കണക്കുകൾ, സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വം ചെറുക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നുണ്ടെങ്കിലും മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ലഭിക്കുന്നതിലും നേടുന്നതിലും പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾ ഇപ്പോഴും പിന്നിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അടുത്ത പത്ത് വർഷത്തിനുള്ളിൽ തൊഴിലില്ലായ്മ പരിഹരിച്ച് 70 മുതൽ 80 ലക്ഷം യുവാക്കളെ മികച്ച തൊഴിലുകളിലേക്ക് എത്തിക്കണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇതിനായി അഞ്ച് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്. തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുക, ഗുണനിലവാരം മെച്ചപ്പെടുത്തുക, തൊഴിൽ മേഖലകളിൽ നിലനിൽക്കുന്ന അസമത്വം പരിഹരിക്കുക, സജീവ തൊഴിൽ മേഖലകളിലെ നയങ്ങൾ ശക്തിപ്പെടുത്തുക, ഇവയെക്കുറിച്ചുള്ള വിജ്ഞാനം വർധിപ്പിക്കുക തുടങ്ങിയവയാണവ.

തൊഴിലില്ലായ്മയും ഗുണനിലവാരവും സംബന്ധിച്ച റിപ്പോർട് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാരിനെതിരെയുളള അയുധമാക്കുകയാണ്. രണ്ട് കോടി തൊഴിൽ നൽകുമെന്ന വാഗ്ദാനം എവിടെ പോയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. രാജ്യത്തെ യുവാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാരം ചുമക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു. രാജ്യത്ത് നിലവിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും എന്നാൽ തൊഴിലില്ലായ്മ പോലെയുള്ള എല്ലാ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കാൻ കേന്ദ്ര സർക്കാർ മുതിരുന്നില്ലെന്നുമാണ് ഉയരുന്ന ആരോപണം.

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ