ആമസോണിലെത്തിയ അതിഥി, പാഴ്‌സലിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്; ഖേദം പ്രകടിപ്പിച്ച് ആമസോണ്‍

ആമസോണില്‍ നിന്ന് ലഭിച്ച പാഴ്‌സലില്‍ മൂര്‍ഖന്‍ പാമ്പിനെ ലഭിച്ചതായി പരാതി. ബംഗളൂരു സ്വദേശികളായ ദമ്പതികള്‍ക്ക് ലഭിച്ച പാഴ്‌സലിനുള്ളിലാണ് ജീവനുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരായ ദമ്പതികള്‍ എക്‌സ് ബോക്‌സ് കണ്‍ട്രോളറാണ് ാമസോണിലൂടെ ഓര്‍ഡര്‍ ചെയ്തത്.

പാഴ്‌സല്‍ ലഭിച്ചതോടെ മൊബൈലില്‍ വീഡിയോ ചിത്രീകരിച്ചുകൊണ്ടാണ് ദമ്പതികള്‍ പായ്ക്കറ്റ് തുറന്നത്. ഈ സമയം പായ്ക്കറ്റിനുള്ളില്‍ നിന്ന് പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു. എന്നാല്‍ പാഴ്‌സല്‍ പായ്ക്ക് ചെയ്തിരുന്ന ടേപ്പില്‍ കുടുങ്ങിയതോടെ ദമ്പതികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന് ദൃക്‌സാക്ഷികളുമുണ്ടെന്ന് ദമ്പതികള്‍ അവകാശപ്പെടുന്നു.

സംഭവത്തിന് പിന്നാലെ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമമായ എക്‌സില്‍ പങ്കുവച്ചു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് ആമസോണ്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ സംഭവം പരിശോധിക്കുമെന്നും ആമസോണ്‍ ടീം ദമ്പതികളുമായി ബന്ധപ്പെടുമെന്നും ആമസോണ്‍ എക്‌സിലൂടെ അറിയിച്ചു.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി