'യോഗ ലോകത്തിന്റെ മികച്ച ഭാവിക്ക് അത്യവശ്യം'; അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി മോദി

വ്യക്തി ജീവിതത്തിൽ മാത്രമല്ല, ലോകത്തിന്റെ ഭാവിക്ക് കൂടിയുള്ളതാണ് യോഗ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിൽ നടന്ന അന്താരാഷ്ട്ര ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ കേവലം ഒരു ദിവസത്തെ ആഘോഷമായി ഒതുക്കരുതെന്നും, മെച്ചപ്പെട്ട ആരോഗ്യത്തിനായി വർഷം മുഴുവൻ അത് പരിശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മൾ യോഗയെ ഒരു ദിവസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തില്ലെന്ന് പ്രതിജ്ഞയെടുക്കാം. യോഗയെ നമ്മുടെ ജീവിതത്തിന്റെയും കുടുംബത്തിന്റെയും വരും തലമുറകളുടെയും ഭാഗമാക്കാം’. 20 വയസ്സിലുള്ളതിനേക്കാൾ വഴക്കം 40-ാം വയസ്സിലും, 30 വയസ്സിലുള്ളതിനേക്കാൾ ഊർജ്ജം 50-ാം വയസ്സിലും ഉണ്ടായിരിക്കുക എന്നതാകണം നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ശരീരം വഴക്കമുള്ളതാക്കാനും, ഊർജ്ജസ്വലത നിലനിർത്താനും, സമ്മർദ്ദരഹിതമായ ജീവിതം നയിക്കാനും യോഗ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാൾ ഗവർണർ ആർ.എൻ. രവി, മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവരും പ്രധാനമന്ത്രിക്കൊപ്പം കൊൽക്കത്തയിലെ ചടങ്ങിൽ പങ്കെടുത്തു.

Latest Stories

ലൈംഗികാതിക്രമ കേസ്; സംവിധായകൻ രഞ്ജിത്തിനെതിരെ ഇന്ന് കുറ്റപത്രം സമർപ്പിക്കും; കുറ്റക്കാരനാണെന്ന് കണ്ടെത്തൽ

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ 27 കാരൻ കൊല്ലപ്പെട്ടു; 4 സ്ത്രീകൾ അടക്കം 6 പേർ പിടിയിൽ

മാസപ്പടി കേസ്: വീണക്ക് വീണ്ടും ഇഡി സമൻസ്; 29ന് ഹാജരാകണം

ധര്‍മേന്ദ്ര പ്രധാന്‍ എന്നൊരു വൈറസ് വിദ്യാഭ്യാസ സംവിധാനത്തിലുണ്ട്, കോവിഡ് കാലത്തെ മോദിയുടെ പ്ലേറ്റും സ്പൂണും പ്രയോഗത്തെ പരിഹസിച്ച് സിജെപി പ്രതിഷേധം; പ്രധാന്‍ രാജിവെയ്ക്കണമെന്ന് ആവശ്യം

ഷിന്‍ഡെ പക്ഷം എന്ന് പറയേണ്ടതില്ല, ഒറ്റ ശിവസേനയെ ഉള്ളുവെന്ന് അമിത് ഷാ; ഏകനാഥ് ഷിന്‍ഡെ നയിക്കുന്നതാണ് യഥാര്‍ത്ഥ ശിവസേനയെന്നും കോലാപൂരിലെ റാലിയില്‍ അമിത് ഷാ

'ഔചിത്യത്തില്‍' പാര്‍ട്ടി സെക്രട്ടറിയെ തള്ളി എം വി ഗോവിന്ദന്‍; 'തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍' ഏതെങ്കിലും വ്യക്തിയെ കുറിച്ച് പറഞ്ഞിട്ടില്ല, സംഘടാപരമായ ദൗര്‍ബല്യങ്ങള്‍ മാത്രമാണുള്ളത്

'സിസ്റ്റം നിസ്സംഗത പാലിക്കുന്നു'; തെന്മല അഭയകേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

കേരളത്തിലെ അവയവക്കടത്ത് ശൃംഖലയുടെ രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, മനുഷ്യവിലാപങ്ങൾ; ശരീരത്തിന്റെ വിലയും ദാരിദ്ര്യത്തിന്റെ വിപണിയും

മദ്യനികുതിയ്ക്ക് പിന്നില്‍ കര്‍ണാടക മദ്യലോബി, ഇതിന് എത്ര പണം കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എം ബി രാജേഷ്

മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും നല്‍കിയില്ല, പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരന്‍ നായര്‍; എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍ നായരെ വീണ്ടും തിരഞ്ഞെടുത്തു