'മരിച്ചാലും കീഴടങ്ങില്ല, ഇ.ഡിയുടേത് തെറ്റായ നടപടി'; ആരോപണങ്ങള്‍ വ്യാജമെന്ന് സഞ്ജയ് റാവത്ത്

ഔദ്യോഗിക വസതിയില്‍ ഇ ഡി പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെ പ്രതികരണവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത്. ഇ ഡിയുടേത് തെറ്റായ നടപടിയാണ്. ആരോപണങ്ങള്‍ വ്യാജമാണ്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. മരിക്കേണ്ടി വന്നാലും അടിയറവ് പറയില്ലെന്നും താന്‍ ഇപ്പോഴും ശിവസേനക്കാരന്‍ തന്നെയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് രാവിലെയാണ് ഇ ഡി പരിശോധനയ്ക്കായി സഞ്ജയ് റാവത്തിന്റെ വീട്ടില്‍ എത്തിയത്. ഭുമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് പരിശോധന. മുംബൈയിലെ വീട്ടിലാണ് പരിശോധന നടന്നത്. കേസില്‍ രണ്ട് തവണ സമന്‍സ് നല്‍കിയിട്ടും റാവത്ത് ഇ ഡി മുമ്പാകെ ഹാജരായിരുന്നില്ല.

അതേസമയം, ഇ ഡിയുടെ നടപടിക്ക് എതിരെ വ്യാപക പ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍ രംഗത്തെത്തി. റാവത്തിന് പിന്തുണയുമായി നൂറുകണക്കിന് പ്രവര്‍ത്തകരാണ് വീടിനുമുന്നില്‍ ഒത്തുകൂടിയത്. സിആര്‍പിഎഫ് സുരക്ഷയോടെയാണ് മുംബൈയിലെ വീട്ടില്‍ റാവത്തിനെ ചോദ്യം ചെയ്യുന്നത്.

പത്രചാള്‍ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതി കേസാണ് റാവത്തിനെതിരെ ഉള്ളത്. ജൂലായ് ഒന്നിന് റാവുത്തിനെ ഇ.ഡി പത്ത് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. അദ്ദേഹത്തിന്റെ ചില സ്വത്തുക്കള്‍ ഇ ഡി കഴിഞ്ഞ ഏപ്രിലില്‍ കണ്ടുകെട്ടിയിരുന്നു. ഫ്ളാറ്റും ഭൂസ്വത്തും ഉള്‍പ്പെടെ 11.15 കോടി രൂപയുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്.

Latest Stories

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും