ബെംഗളൂരുവിൽ ഇരുപത്തിനാലുകാരിയെ കഴുത്തറത്ത് കൊന്ന സംഭവം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്, അതിക്രൂരമായ കൊലപാതകം

ബെംഗളൂരുവിലെ പിജി ഹോസ്റ്റലിൽ ഇരുപത്തിനാലുകാരിയെ കഴുത്തറത്ത് കൊന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പെയിങ് ​ഗസ്റ്റായി താമസിക്കുകയായിരുന്ന ഇരുപത്തിനാലുകാരി കൃതി കുമാരിയെയാണ് ഇക്കഴിഞ്ഞ ദിവസം മുറിയിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്നു കൃതി കുമാരി. അതേസമയം പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

കൃതി കുമാരിയെ പ്രതി ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. യുവതിയുടെ മുറിയുടെ മുന്നിലെത്തിയ പ്രതി വാതിലിൽ മുട്ടുന്നു. യുവതി വാതിൽ തുറക്കുമ്പോൾ പുറത്തേക്ക് വലിച്ച് ചുമരിനോട് ചേർത്ത് നിർത്തി ആക്രമിക്കുന്നു. യുവതി തടയാൻ ശ്രമിച്ചെങ്കിലും കത്തിയെടുത്ത് കഴുത്തിൽ തുടരെ തുടരെ കുത്തുകയും കഴുത്തറുക്കുകയും ചെയ്യുന്നു. സഹായത്തിനായി പെൺകുട്ടി കരയുന്നുണ്ടെങ്കിലും സമീപത്തുള്ളവർ ആരും പെൺകുട്ടിയുടെ അടുത്ത് പോകുന്നില്ല. കൃതിയുടെ മുറിവ് മാരകമാണെന്ന് ഉറപ്പുവരുത്താൻ കഴുത്തിൽ കത്തി കുത്തിയിറക്കി വലിച്ചൂരിയ ശേഷമാണ് ഇയാൾ പോയത്.

മധ്യപ്രദേശ് സ്വദേശിയായ അഭിഷേക് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അഭിഷേക് തന്റെ മുൻ കാമുകിയെ തേടി വന്നതാണെന്നും ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം അവസാനിപ്പിച്ചതിന്റെ കാരണം കൃതിയാണെന്ന് ആരോപിച്ചാണ് കൊലയെന്നും പൊലീസിന് സൂചന ലഭിച്ചു. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

നഗരത്തിലെ പിജി ഹോസ്റ്റലിലെ താമസക്കാരിയായിരുന്ന ബിഹാർ സ്വദേശി കൃതി കുമാരിയെ ചൊവ്വാഴ്‌ച അർധരാത്രിയോടെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കത്തിയുമായി എത്തിയ പ്രതികൾ കൃതിയുടെ കഴുത്തറുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. 11.10-നും 11.30-നും ഇടയിലാണ് സംഭവം നടന്നത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ഹോസ്റ്റൽ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപംവെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്.

Latest Stories

'കടമെടുപ്പ് പരിധിയിൽ നിന്ന് കേന്ദ്രം 5900 കോടി രൂപ കൂടി കുറച്ചു, സർക്കാരിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധികൾ ഉണ്ടാക്കും'; കെ എൻ ബാലഗോപാൽ

രാജസ്ഥാന്‍ ഖനന കരാറില്‍ അദാനിയ്‌ക്കെതിരെ വിധിയെഴുതിയ ജഡ്ജിയ്ക്ക് മണിക്കൂറുകള്‍ക്കകം സ്ഥലം മാറ്റം; അദാനി കമ്പനിക്ക് 50 ലക്ഷം പിഴയിട്ട ജഡ്ജിയെ ബിജെപി സര്‍ക്കാര്‍ നീക്കിയതിന് പിന്നാലെ വിധിയും സ്റ്റേ ചെയ്ത് ഹൈക്കോടതി

'പാരഡി ​ഗാനം ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നതല്ല, പാരഡി ​ഗാനത്തിന്റെ പേരിൽ കേസ് എടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യം'; വി ഡി സതീശൻ

'No logic only madness പിണറായി സർക്കാർ'; പാരഡി ​ഗാനത്തിന്റെ പേരിൽ കേസെടുത്തത്തിൽ വിമർശിച്ച് സന്ദീപ് വാര്യർ

വി സി നിയമനത്തിലെ ഒത്തുതീര്‍പ്പ്; സിപിഐഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് ടി പി രാമകൃഷ്ണന്‍

മഹാത്മാഗാന്ധിയുടെ പേര് വെട്ടി പുതിയ തൊഴിലുറപ്പ് ഭേദഗതി വിബിജി റാം ജി ലോക്‌സഭ കടത്തി ബിജെപി; ബില്ല് കീറിയെറിഞ്ഞ് ശക്തമായ പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം

'നിനക്കായി ഞങ്ങൾ കരുതിവച്ച ജീവിതം ജീവിക്കാൻ കൂടുതൽ സമയം ലഭിച്ചെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു'; മകളുടെ ജന്മദിനത്തിൽ വൈകാരിക കുറിപ്പുമായി കെ എസ് ചിത്ര

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി

ഐഎഫ്എഫ്കെ പ്രതിസന്ധി; കേന്ദ്ര വിലക്കിന് വഴങ്ങി കേരളം, ആറ് ചിത്രങ്ങൾക്ക് വിലക്ക്

'താൻ വർ​​ഗീയ വാദിയെന്ന് പ്രചരിപ്പിക്കുന്നു, മുസ്ലീം വിരോധിയായി കണ്ട് വേട്ടയാടുന്നു'; അർഹതപ്പെട്ടത് ചോദിച്ച് വാങ്ങിക്കുന്നത് ജാതി പറയലല്ലെന്ന് വെള്ളാപ്പള്ളി നടേശൻ