ചില്ലറ ക്ഷാമം പരിഹരിക്കാന്‍ 200 രൂപ നോട്ടുകളും എടിഎമ്മുകളിലേക്ക്

പുതിയ 200 രൂപ നോട്ടുകളും ഉടന്‍ എടിഎമ്മുകളില്‍ ലഭ്യമായി തുടങ്ങും. ഇരുനൂറു രൂപ നോട്ടുകളും ലഭ്യമാക്കാവുന്ന വിധത്തില്‍ എ.ടി.എമ്മുകള്‍ പുനഃക്രമീകരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ എ.ടി.എമ്മുകളിലും ഇതിനാവശ്യമായ മാറ്റംവരുത്തുന്നതിന് 110 കോടി രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്.

നോട്ടു നിരോധനം ഒരു വര്‍ഷം പിന്നിടുമ്പോഴും കുറഞ്ഞ മൂല്യത്തിലുള്ള നോട്ടുകള്‍ക്ക് ഇപ്പോഴും ക്ഷാമമാണ്. ഈ ബുദ്ധിമുട്ട് പുതിയ 200 നോട്ടിന്റെ വരവോടെ ഏറെക്കുറെ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്. നിലവില്‍ 2000, 500 നോട്ടുകളാണ് എടിഎമ്മില്‍ നിന്ന് ലഭിക്കുന്നത്. ചുരുക്കം ചില എ.ടി.എമ്മുകളിലേ നൂറു രൂപ നോട്ട് കിട്ടുന്നുള്ളൂ. ആര്‍ബിഐ പുതുതായി 200 രൂപ നോട്ടിറക്കിയെങ്കിലും ബാങ്ക് കൗണ്ടറുകള്‍ വഴി മാത്രമാണ് അതു വിതരണം ചെയ്യുന്നത്.

ചില്ലറക്ഷാമം പരിഹരിക്കുന്നതിന് എടിഎമ്മുകളിലൂടെ 200 രൂപ നോട്ടു വിതരണം ചെയ്യാന്‍ ആര്‍ബിഐയില്‍നിന്നും നിര്‍ദേശം ലഭിച്ചതായി ബാങ്കിങ് വൃത്തങ്ങള്‍ അറിയിച്ചു. 200 രൂപ നോട്ട് കൈകാര്യം ചെയ്യുന്ന തരത്തിലേക്ക് എടിഎമ്മുകളെ സ്ജ്ജമാക്കാന്‍ 110 കോടിയോളം രൂപയാണ് ചെലവു വരുന്നത്. ഒരു എടിഎം പരിഷ്‌കരിക്കാന്‍ 5000 രൂപയോളമാണ് ചെലവ്.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന