രാജ്യത്ത് ജീവനെടുത്ത് കൊടുംചൂട്; സര്‍ക്കാര്‍ പരിപാടിക്കിടെ സൂര്യാഘാതമേറ്റ് 11 പേര്‍ മരിച്ചു, 5 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ പരിപാടിക്കിടെ സൂര്യാഘാതമേറ്റ് 11 പേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രാ ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് വന്‍ ദുരന്തമുണ്ടായത്. പരിപാടി കാണാനെത്തിയ 600ഓളം പേര്‍ക്കാണ് സൂര്യാഘാതമേറ്റത്.

നവിമുംബൈയിലെ ഘാര്‍ഖറില്‍ നടന്ന പരിപാടികാണാന്‍ ലക്ഷക്കണക്കിന് പേരാണ് എത്തിയിരുന്നത്. പൊരിവെയിലത്ത് മണിക്കൂറുകളോളം നില്‍ക്കേണ്ടി വന്നതാണ് ദുരന്തത്തിലേക്ക് നയിച്ചത്. തളര്‍ന്ന് വീണവരെ നവിമുംബൈയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സംഘാടനത്തിലെ പിഴവാണ് ദുരന്തത്തിന് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഐപികളടക്കം ആയിരത്തോളം പേര്‍ക്ക് മാത്രമാണ് കൊടും വെയിലിലും പന്തല്‍ ഒരുക്കിയിരുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ സഹായ ധനം പ്രഖ്യാപിച്ചു.

Latest Stories

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം