പരാതിക്കാരിയെ അവഹേളിച്ചു; ഒടുവില്‍ പാര്‍ട്ടി ഇടപെട്ട് രാജി, ജോസഫൈന്‍ പുറത്ത്

സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെയ്ക്കാന്‍ എംസി ജോസഫൈന് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയതായി സൂചന. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജോസഫൈന്റെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണത്തിന് പിന്നാലെ ജോസഫൈന്‍ രാജിവെയ്ക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

അടതുപക്ഷ അനുഭാവികളും, സഹയാത്രികരും ജോസഫൈന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തു വന്ന സാഹചര്യത്തില്‍ ജോസഫൈനെ പിന്തുണക്കേണ്ട എന്ന നിലപാടാണ് യോഗത്തിന്റെ പൊതുവികാരം. സ്ഥാനത്തിന്റെ പ്രാധാന്യത്തെ ജോസഫൈന്‍ ഉള്‍ക്കൊണ്ടില്ലെന്നും ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നു. ഇ പി ജയരാജന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ജോസഫൈനെ തള്ളിപ്പറഞ്ഞു.

ചാനല്‍ ചര്‍ച്ചയ്ക്കിടെ പരാതി പറയാനെത്തിയ യുവതിയോട് അനുഭവിച്ചോളൂ എന്ന പരാമര്‍ശമാണ് ജോസഫൈന്‍ നടത്തിയത്. ഇതോടെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ജോസഫൈന്റെ പരാമര്‍ശം പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ രീതിയില്‍ അവമതിപ്പും നാണക്കേടുമുണ്ടാക്കിയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ വിമര്‍ശനത്തിന് പിന്നാലെയാണ് ജോസഫൈന്‍ രാജിവെയ്ക്കുന്നു എന്ന വാര്‍ത്ത പുറത്തു വരുന്നത്.

അതേസമയം സംഭവത്തില്‍ ജോസഫൈന്‍ രാജിവെയ്ക്കേണ്ട നിലപാടാണ് ഡിവൈഎഫ്‌ഐ സ്വീകരിച്ചത്. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ തത്സ്ഥാനത്തു നിന്ന് മാാറേണ്ടതില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു. അതേസമയം വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയെ മാറ്റണമൈന്ന് എഐവൈഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോസഫൈന്‍ രാജിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് പാര്‍ട്ടി ഇടപെട്ട് സ്ഥാനത്തു നിന്ന് മാറ്റുന്നത്.

Latest Stories

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക