അമ്പോ ഇത് കിടിലൻ ഓഫർ! ഞെട്ടിച്ച് ബിഎസ്എന്‍എല്‍; ദിവസവും മൂന്ന് ജിബി ഡാറ്റക്ക് പുറമെ അധിക ഡാറ്റ

സ്വകാര്യ ടെലികോം സേവനദാതാക്കളുടെ നിരക്ക് വര്‍ധനവിന് പിന്നാലെ വിപണി കീഴടക്കാനുള്ള ശ്രമത്തിലാണ് ബിഎസ്എന്‍എല്‍. ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെയാണ് പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഓരോ തവണയും പുതി ഓഫറുകളുമായി ഞെട്ടിക്കുകയാണ് ബിഎസ്എന്‍എല്‍. ഇപ്പോഴിതാ പുതിയ വീണ്ടും മറ്റൊരു കിടിലൻ റീച്ചാര്‍ജ് പ്ലാനുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍.

4ജി റീച്ചാര്‍ജ് പ്ലാനുമായാണ് ഇത്തവണ ബിഎസ്എൻഎൽ എത്തിയിട്ടുള്ളത്. 599 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ മൂന്ന് ജിബി അധിക ഡാറ്റ ലഭിക്കും എന്നാണ് ബിഎസ്എന്‍എല്ലിന്‍റെ വാഗ്ദാനം. ദിവസവും മൂന്ന് ജിബി വീതം ഡാറ്റ നല്‍കുന്നതിന് പുറമെയാണിതെന്നതാണ് ശ്രദ്ധേയം. ബിഎസ്എന്‍എല്ലിന്‍റെ ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകളിലൊന്നാണ് 599 രൂപയുടെ പ്ലാൻ. 84 ദിവസമാണ് 599 രൂപ പാക്കേജിന്‍റെ വാലിഡിറ്റി വരുന്നത്.

അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്‌ടിഡി കോളുകള്‍, ദിവസവും മൂന്ന് ജിബി ഡാറ്റ, ദിനംപ്രതി 100 സൗജന്യ എസ്എംഎസ് എന്നിവ ബിഎസ്എന്‍എലിന്റെ ഈ റീച്ചാര്‍ജിലൂടെ ലഭ്യമാകും. ഇതിന് പുറമെ സിംഗ്+ പിആര്‍ബിടി+ അസ്ട്രോട്ടല്‍ തുടങ്ങിയ സൗജന്യ ഗെയിം സര്‍വീസുകളുമുണ്ട്. ഇതിനെല്ലാം പുറമെയാണ് മൂന്ന് ജിബി അഡീഷനല്‍ ഡാറ്റ 599 രൂപ റീച്ചാര്‍ജില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നത്.

ഇനി എങ്ങനെയാണ് ഈ ഓഫര്‍ ലഭിക്കുകയെന്ന് നോക്കാം. ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പ് വഴിയാണ് റീച്ചാര്‍ജ് ചെയ്യേണ്ടത്. ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്ലിക്കേഷനില്‍ 599 രൂപ റീച്ചാര്‍ജ് പ്ലാന്‍ തെളിഞ്ഞുകഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് റീച്ചാര്‍ജ് പൂര്‍ത്തീകരിക്കാനാകും എന്നതും പ്രത്യേകതയാണ്.

സ്വകാര്യ ടെലികോം സേവനദാതാക്കളുടെ നിരക്ക് വര്‍ധനവിന് പിന്നാലെ ലഭിച്ച ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്തുന്നതിന്‍റെ ഭാഗമായാണ് ബിഎസ്എന്‍എല്‍ സാമ്പത്തികമായി ഏറെ ഗുണം ചെയ്യുന്ന പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുന്നത്. ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്ക് കവറേജിനെ കുറിച്ച് നാളുകളായി വ്യാപക പരാതിയുണ്ടെങ്കിലും 4ജി സേവനം വ്യാപിപ്പിച്ച് പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി ഇപ്പോൾ. അതേസമയം നിരക്ക് വർധനയ്ക്ക് പിന്നാലെ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോൺ ഐഡിയ എന്നീ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് വെല്ലുവിളി ഉയർത്തുകയാണ് ബിഎസ്എൻഎല്ലിന്റെ പുതിയ നീക്കം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ