വാക്കുകൾ വളച്ചൊടിച്ചു: മാണി ബാര്‍ കോഴ നടത്തിയില്ലെന്ന് അറിയാമായിരുന്നെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വിജയരാഘവന്‍

കെ.എം മാണി ബാര്‍ കോഴ നടത്തിയിട്ടില്ലെന്ന് ഇടതുമുന്നണിക്ക് അറിയാമായിരുന്നെന്ന രീതിയില്‍ താന്‍ പറഞ്ഞതായി പുറത്തുവന്ന വാര്‍ത്ത വ്യാജമാണെന്ന് എ വിജയരാഘവന്‍. ബാർ കോഴയ്ക്കെതിരെ നടത്തിയത് യുഡിഎഫിന്റെ അഴിമതിയ്ക്കെതിരായ രാഷ്ട്രീയ സമരമാണെന്നും അത് ശരിയായിരുന്നു എന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നതെന്നും എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ വ്യക്തമാക്കി.

എ വിജയരാഘവന്റെ പ്രസ്താവന:

ബാർക്കോഴയ്ക്കെതിരെ നടത്തിയത് യുഡിഎഫിന്റെ അഴിമതിയ്ക്കെതിരായ
രാഷ്ട്രീയ സമരമാണെന്നും അത് ശരിയായിരുന്നു എന്ന് തന്നെയാണ് ഇപ്പോഴും
കരുതുന്നതെന്നും എൽഡിഎഫ് കൺവീനർ സ. എ വിജയരാഘവൻ. ബാർക്കോഴയുടെ ഉപജ്ഞാതാവും ഗുണഭോക്താവും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും കൂട്ടരുമാണ്. കെ എം മാണിയെ പ്രതിക്കൂട്ടിലേക്ക് തള്ളിവിട്ടത് അദ്ദേഹത്തെ ദുർബലനാക്കാനുള്ള ഉമ്മൻചാണ്ടിയുടെ ഗൂഢാലോചനയാണ്. കെ എം മാണിയുടെ കുടുംബത്തോട് മാപ്പ് പറയേണ്ടത് ഉമ്മൻചാണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

കെ എം മാണി അന്തരിച്ചതിനാൽ അദ്ദേഹവുമായി ബന്ധപ്പെട്ട് അത്തരമൊരു ചർച്ച
കേരള കൗമുദി ഫ്ളാഷ് സായാഹ്ന പത്രത്തിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണ്.
കെ എം മാണി അന്തരിച്ചതിനാൽ അദ്ദേഹവുമായി ബന്ധപ്പെട്ട് അത്തരമൊരു ചർച്ച
നടത്തുന്നത് തന്നെ ശരിയല്ല എന്നാണ് ലേഖകനോട് പറഞ്ഞത്. അതിനെ
വളച്ചൊടിക്കുകയാണ് ചെയ്തത്. എൽഡിഎഫിനും സർക്കാരിനും എതിരെ
ആസൂത്രിതമായി നടത്തിവരുന്ന നുണപ്രചാരണങ്ങളുടെ ഭാഗമാണ് ഇത്.

യുഡിഎഫിനെതിരായ സമരം കൃത്യമായ രാഷ്ട്രീയ നിലപാടിന്റെ
ഭാഗമായിരുന്നു. അതിനെ നിരാകരിക്കേണ്ട ഒരു സാഹചര്യവും
സംജാതമായിട്ടില്ലെന്നും സ. എ വിജയരാഘവൻ പറഞ്ഞു.

https://www.facebook.com/CPIMKerala/posts/3173840569412457

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ