പരാതി നല്‍കിയിട്ടും വനിതാ കമ്മീഷനില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് രമ്യ ഹരിദാസ്

സിപിഎം നേതാവ് എ വിജയരാഘവനെതിരായ പരാതിയില്‍ വനിതാ കമ്മീഷനില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ആലത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുത്ത രമ്യ ഹരിദാസ്. പരാതി നല്‍കിയിട്ട് വനിതാ കമ്മീഷന്‍ തന്നെ വിളിച്ചില്ല. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിലാണ് രമ്യാ ഹരിദാസ് നിലപാട് വ്യക്തമാക്കിയത്. യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ച് പരാതിയുമായി മുന്നോട്ടു പോകുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നെ ഓടിയത് കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നുമായിരുന്നു വിജയരാഘവന്റെ വിമര്‍ശം. ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് പറയുന്നില്ലെന്നുമാണ് വിജയരാഘവന്‍ പറഞ്ഞത്.
സംഭവത്തില്‍ രമ്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പ്രസ്താവനയാണ് രമ്യയുടെ വിജയത്തിന് കാരണമായതെന്നാണ് സിപിഎം വിലയിരുത്തലെങ്കിലും ഇക്കാര്യത്തില്‍ മന്ത്രി എ കെ ബാലന്‍ മാത്രമാണ് പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നത്.

Latest Stories

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും